ദുരന്തമുഖത്ത് രക്ഷകരാകാൻ ‘സൈബോർഗ്’ പാറ്റകൾ

ചെറിയ ക്യാമറകളും റിമോട്ട് വഴി പ്രവർത്തിപ്പിക്കാവുന്ന മെഡിക്കൽ ഇൻജക്ടറുകളും ഘടിപ്പിച്ച വലിയ പാറ്റകളെയാണ് രക്ഷാപ്രവർത്തനത്തിനായി പരീക്ഷിക്കുന്നത്.
ദുരന്തമുഖത്ത് രക്ഷകരാകാൻ ‘സൈബോർഗ്’ പാറ്റകൾ
‘പാരാബോർഗ്സ്’ എന്നാണ് ഈ സൈബോർഗ് പാറ്റകൾക്ക് നൽകിയിരിക്കുന്ന പേര്. (Photograph: PR image)
Published on

ഭൂകമ്പം ഉൾപ്പെടെയുള്ള വലിയ ദുരന്തങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും അടിയന്തര ചികിത്സ നൽകാനും കഴിയുന്ന ‘സൈബോർഗ് പാറ്റകളെ’ വികസിപ്പിച്ച് പരീക്ഷിക്കുകയാണ് ഓസ്‌ട്രേലിയൻ ഗവേഷകർ. ചെറിയ ക്യാമറകളും റിമോട്ട് വഴി പ്രവർത്തിപ്പിക്കാവുന്ന മെഡിക്കൽ ഇൻജക്ടറുകളും ഘടിപ്പിച്ച വലിയ പാറ്റകളെയാണ് രക്ഷാപ്രവർത്തനത്തിനായി പരീക്ഷിക്കുന്നത്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത തകർന്ന കെട്ടിടങ്ങൾ, ഇടുങ്ങിയ അവശിഷ്ടങ്ങൾ, ഗുഹകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്തുകയും അടിയന്തര സഹായം എത്തിക്കുകയുമാണ് ഇവയുടെ ലക്ഷ്യം.

Also Read
കർഷകർ വളപ്രയോഗം മാറ്റിയത് ഗ്രേറ്റ് ബാരിയർ റീഫിലെ ജലഗുണനിലവാരം മെച്ചപ്പെടുത്തിയെന്ന് പഠനങ്ങൾ
ദുരന്തമുഖത്ത് രക്ഷകരാകാൻ ‘സൈബോർഗ്’ പാറ്റകൾ

ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ബയോറോബോട്ടിക്സ് ഗവേഷകരും ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ (UNSW) ബയോമെഡിക്കൽ എൻജിനീയർമാരും ചേർന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

‘പാരാബോർഗ്സ്’ എന്നാണ് ഈ സൈബോർഗ് പാറ്റകൾക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ക്യാമറയും ഭാരം കുറഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങളും ഘടിപ്പിച്ച ഫാർ നോർത്ത് ക്വീൻസ്‌ലാൻഡിൽ കാണപ്പെടുന്ന ജയന്റ് ബറോയിങ് കോക്രോച്ച് (Macropanesthia rhinoceros) എന്ന ഇനത്തിലുള്ള പാറ്റകളെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇവയ്ക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത, ദൂരനിയന്ത്രണത്തിലൂടെ പ്രവർത്തിപ്പിക്കാവുന്ന ഓട്ടോ-ഇൻജക്ഷൻ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.

ദുരന്തമുഖത്ത് രക്ഷകരാകാൻ ‘സൈബോർഗ്’ പാറ്റകൾ
(Photograph: PR image)

ഗവേഷകരുടെ അഭിപ്രായത്തിൽ, പാറ്റകളുടെ സ്വാഭാവികമായ ഇടുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തുന്നതിലൂടെ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും അടിയന്തര സഹായം എത്തിക്കാൻ കഴിയും. പരീക്ഷണ ഘട്ടത്തിൽ, ലക്ഷ്യസ്ഥാനത്ത് നിന്ന് 15 സെന്റിമീറ്ററിനുള്ളിൽ നിന്ന് മരുന്ന് കുത്തിവെക്കുന്ന പരീക്ഷണത്തിൽ പാരാബോർഗുകൾ 95 ശതമാനം വിജയം കൈവരിച്ചു. അതേസമയം, ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുക, കൃത്യമായി സ്ഥാനം കണ്ടെത്തുക, സ്ഥിരതയോടെ നിന്ന് ഇൻജക്ഷൻ നൽകുക എന്നിവ ഉൾപ്പെടുന്ന സമ്പൂർണ ദൗത്യത്തിൽ 72 ശതമാനം പരീക്ഷണങ്ങളിലും വിജയം രേഖപ്പെടുത്തി. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കൃത്യമായി സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് സ്ഥിരതയോടെ നിൽക്കുന്നതാണ് ഈ സാങ്കേതികവിദ്യയിലെ പ്രധാന വെല്ലുവിളിയെന്ന് ഗവേഷകർ വ്യക്തമാക്കി.

Also Read
വിക്ടോറിയയിൽ രഹസ്യ ‘റെയിൽ ലെവി’; $34.5 ബില്യൺ പദ്ധതിക്കായി പണം പിരിച്ചെന്ന് ഓഡിറ്റ്
ദുരന്തമുഖത്ത് രക്ഷകരാകാൻ ‘സൈബോർഗ്’ പാറ്റകൾ

പാറ്റകളിൽ ഇലക്ട്രോഡുകളും മൈക്രോചിപ്പുകളും ഘടിപ്പിക്കുന്ന സമയത്ത് അവയെ അനസ്തേഷ്യ നൽകുന്നുണ്ടെന്നും ഹാർണസ് നീക്കം ചെയ്താൽ സാധാരണ പാറ്റകളെപ്പോലെ തന്നെ അവ ജീവിക്കുമെന്നും ഗവേഷകർ അറിയിച്ചു. ഭാവിയിൽ പ്രത്യേക ചുമതലകൾ നിർവഹിക്കുന്ന നിരവധി സൈബോർഗ് കീടങ്ങളെ ഒരുമിച്ച് ദുരന്തബാധിത മേഖലകളിലേക്ക് അയക്കുകയാണ് ഗവേഷകരുടെ ദീർഘകാല ലക്ഷ്യം. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ യഥാർഥ ദുരന്തമുഖങ്ങളിൽ സൈബോർഗ് കീട രക്ഷാസംഘങ്ങളെ വിന്യസിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Metro Australia
maustralia.com.au