ഹോർമുസ് കടലിടുക്കിൽ ADNOC കപ്പലിന് നേരെ ആക്രമണം; ഇറാനെതിരെ യുഎഇ

കടലിടുക്കിലൂടെ സഞ്ചരിച്ച ഒരു ബൾക്ക് കാരിയറിന്റെ ഹളിൽ അജ്ഞാത പ്രോജക്ടൈൽ പതിച്ചതായി UK Maritime Trade Operations (UKMTO) സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിൽ ADNOC കപ്പലിന് നേരെ ആക്രമണം
(Getty Images)
Published on

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി ADNOC-ുമായി ബന്ധമുള്ള കപ്പലിന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് കപ്പലിന്റെ ഹളിൽ അജ്ഞാത പ്രോജക്ടൈൽ പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല.

ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎഇ ആരോപിച്ചു. സംഭവത്തെ അന്താരാഷ്ട്ര നിയമത്തിന്റെ “വ്യക്തമായ ലംഘനം” എന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദത്തിനും ഭീഷണിപ്പെടുത്തലിനുമുള്ള ഉപാധിയായി ഉപയോഗിക്കുന്നുവെന്നും യുഎഇ ആരോപിച്ചു. 48 മണിക്കൂറിനിടെ ADNOC-യുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് ADNOC കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്തെ സമുദ്രസുരക്ഷയും കപ്പൽ ഗതാഗതവും നിരീക്ഷിക്കുന്ന ബ്രിട്ടീഷ് നാവികസേനയുമായി ബന്ധപ്പെട്ട UK Maritime Trade Operations (UKMTO), കടലിടുക്കിലൂടെ സഞ്ചരിച്ച ഒരു ബൾക്ക് കാരിയറിന്റെ ഹളിൽ അജ്ഞാത പ്രോജക്ടൈൽ പതിച്ചതായി സ്ഥിരീകരിച്ചു.

Also Read
ബോണ്ടായ് ഭീകരാക്രമണത്തിന് പിന്നാലെ തോക്ക് നിയന്ത്രണം കടുപ്പിച്ച് ഓസ്‌ട്രേലിയ; NSW ൽ 'ഗൺ ബൈബാക്ക്'
ഹോർമുസ് കടലിടുക്കിൽ ADNOC കപ്പലിന് നേരെ ആക്രമണം

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. UAE പ്രസിഡന്റ്‌ന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്, കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ UAEയെ പിന്തിരിപ്പിക്കില്ലെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം സംരക്ഷിക്കുമെന്നും രാജ്യത്തിന്റെ പരമാധികാരവും താൽപര്യങ്ങളും സംരക്ഷിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്കിലും ബാബ് അൽ-മന്ദബ് മേഖലയിലും കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ അറേബ്യൻ ഉപദ്വീപിന്റെ ഇരുവശങ്ങളിലും നിലവിൽ “പൂർണമായും സുരക്ഷിതമായ” കടൽപാതയില്ലെന്ന് മാരിടൈം ഇന്റലിജൻസ് ഗ്രൂപ്പ് Marisks മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തിന് ശേഷം ഹോർമുസ് കടലിടുക്കിലും സമീപ ജലപ്രദേശങ്ങളിലും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി 56 റിപ്പോർട്ടുകൾ ലഭിച്ചതായി UKMTO അറിയിച്ചു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോൾ വളരെ കുറഞ്ഞ നിലയിലാണ്. ഇതിനിടെ, യുദ്ധം അവസാനിച്ച ശേഷം ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ അധീനതയിലുള്ള പ്രദേശമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇറാൻ ഇതിനെ ശക്തമായി എതിർത്തു. ഹോർമുസ് കടലിടുക്ക് ട്വീറ്റിലൂടെയോ സൈനിക ശക്തിയിലൂടെയോ പിടിച്ചെടുക്കാനാകില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പ്രതികരിച്ചു.

Metro Australia
maustralia.com.au