പോളണ്ടിലെ ക്രാക്കോവിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, 12ഓളം പേർക്ക് പരിക്ക്

സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചെത്തിയയാളാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാർക്കറ്റ് സ്ക്വയറിൽ വെടിയുതിർത്തതെന്ന് പൊലീസ് വക്താവ് പറഞ്ഞു.
ക്രാക്കോവിൽ വെടിവെപ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്
(Agencja Wyborcza: Jakub Włodek via Reuters)
Published on: 

പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവിലെ പ്രധാന മാർക്കറ്റ് സ്ക്വയറിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായും പ്രാദേശിക പൊലീസ് അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളെ പൊലീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കീഴടക്കി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് മലോപോൾസ്ക പൊലീസ് എക്സിൽ അറിയിച്ചു.

Also Read
ഹൂ ഗിവ്‌സ് എ ക്രാപ്പിൽ സൈബർ സുരക്ഷാ വീഴ്ച; ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന് മുന്നറിയിപ്പ്
ക്രാക്കോവിൽ വെടിവെപ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചെത്തിയയാളാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാർക്കറ്റ് സ്ക്വയറിൽ വെടിയുതിർത്തതെന്ന് പൊലീസ് വക്താവ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ ആയുധം ഉപയോഗിച്ചെങ്കിലും ഇയാൾ തിരിച്ച് വെടിയുതിർത്തു. ഇതിലാണ് രണ്ട് പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതെന്നും വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ ദാരുണമെന്ന് വിശേഷിപ്പിച്ച പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തിവരികയാണെന്ന് അറിയിച്ചു. സംഭവത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് പ്രസിഡന്റ് കരോൾ നവ്റോക്കി പ്രതികരിച്ചു.