പതിനായിരം വനിതകൾക്ക് തൊഴിൽ, റിലയൻസുമായി ചേർന്ന് കുടുംബശ്രീ

തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും
Kudumbasree
പതിനായിരം വനിതകൾക്ക് തൊഴിൽ,prd
Published on

പതിനായിരം വനിതകൾക്ക് തൊഴിലെന്ന സ്വപ്ന സാക്ഷാത്കാരത്തിന് ഇനി വലിയ കാത്തിരിപ്പ് ഉണ്ടായേക്കില്ല. കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജ്ഞാന കേരളം - കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്.

Also Read
ടിക്കറ്റ് വരുമാനത്തിൽ 09.41 കോടി രൂപ, കെഎസ്ആർടിസിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ
Kudumbasree

സ്‌കിൽഡ് തൊഴിലുകൾ, ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനം, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലികോളിംഗ് ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുക. തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും, ആകർഷകമായ വേതനവും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയൻസ് പ്രോജക്ട്‌സ് ആൻഡ് പ്രോപ്പർട്ടി മാനേജെന്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചതായി മന്ത്രി അറിയിച്ചു. മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോർക്കർ എന്നിവരാണ് ധാരണാപത്രം കൈമാറിയത്.

തൊഴിൽ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകൾ വഴി റിലയൻസിന് ലഭ്യമാക്കും. ഫ്രീലാൻസ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഇവർക്കുള്ള വേതനം ലഭിക്കുന്നത്. നിലവിൽ ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജിയോ കസ്റ്റമർ അസോസിയേറ്റ്‌സിന്റെ കീഴിൽ ടെലികോളിങ്ങ് മേഖലയിൽ മുന്നൂറു പേർക്ക് വർക്ക് ഫ്രം ഹോം ജോലിയും നൽകുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാൻ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകൾക്ക് ഇത് ഏറെ സഹായകമാകും.

Also Read
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ഒരാഴ്ചയിൽ 45.11 കോടി രൂപയുടെ സഹായം, കൂടുതൽ തുക വയനാട്
Kudumbasree

റിലയൻസിന് പുറമേ ഫ്ലിപ്കാർട്ട്, മക്‌ഡൊണാൾഡ്, ലുലു ഹൈപ്പർ മാർക്കറ്റ്, മൈ ജി. ട്രാവൻകൂർ മെഡിസിറ്റി, പോപ്പുലർ ഹ്യുണ്ടായ്, കിംസ് ഹോസ്പിറ്റൽ, അരൂർ എക്‌സ്‌പോർട്ടിങ്ങ് കമ്പനി, ചേർത്തല, ചെമ്മണ്ണൂർ ഇന്റർനാഷനൽ, ടി വി എസ് ഗ്രൂപ്പ്, കല്യാൺ സിൽക്‌സ്, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് മിഡിൽ ഈസ്റ്റ്, അജ്ഫാൻ, സൈലം, പോപി, ജോൺസ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, അജ്ഫാൻ, മലബാർ ഗ്രൂപ്പ് ഹൗസ് ബോട്ട് അസോസിയേഷന്റെ ഭാഗമായ ഹൌസ് ബോട്ടുകൾ തുടങ്ങി നിരവധി സ്വകാര്യ കമ്പനികളിൽ മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്. കെഎസ്ആർടിസി, കെൽടോൺ, ഇൻഫോപാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും കുടുംബശ്രീ വനിതകളുടെ സേവനം ലഭ്യമാക്കും.

Related Stories

No stories found.
Metro Australia
maustralia.com.au