
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരാഴ്ചയിൽ സഹായമായി നല്കിയത് 45.11 കോടി രൂപ. ഒക്ടോബർ 1 മുതൽ 7 വരെയുള്ള ആദ്യ ഒരാഴ്ചയിൽ 451,128,900 രൂപയാണ് 1323 ഗുണഭോക്താക്കൾക്കായി അനുവദിച്ചത്. ഏറ്റവും കൂടുതൽ ആളുകൾക്ക് സഹായം ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. അതേസമയം, ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് വയനാട് ജില്ലയിലാണ്.
വയനാട്ടിൽ 32 ഗുണഭോക്താക്കൾക്കായി 3,99,27,700 രൂപയാണ് അനുവദിച്ചത്. ഇതിൽ, വയനാട് ടൗൺഷിപ്പ് പ്രോജക്ടിന്റെ കരാർ മൂല്യത്തിന്റെ 39.80 കോടി രൂപയുടെ മൊബിലൈസേഷൻ അഡ്വാൻസിന്റെ വിതരണവും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയില് 236 ഗുണഭോക്താക്കൾക്കായി 1,21,81,000 രൂപ അനുവദിച്ചു. ഇത് കൂടാതെ, പത്തനംതിട്ടയിൽ 34 ഗുണഭോക്താക്കൾക്ക് 2021 ഒക്ടോബറിലെ പ്രകൃതിദുരന്ത സഹായത്തിനായി 5,90,400 രൂപയും, തൃശ്ശൂരിൽ 4 ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി 40,00,000 രൂപയും, പാലക്കാട് 1 ഗുണഭോക്താവിന് ഭവന സഹായത്തിനായി 3,04,900 രൂപയും അധികമായി അനുവദിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ ദുരിതാശ്വാസനിധിയിൽ നിന്ന് വിതരണം ചെയ്ത തുക
രുവനന്തപുരം (113 ഗുണഭോക്താക്കൾക്ക് 27,67,000 രൂപ), കൊല്ലം (130 ഗുണഭോക്താക്കൾക്ക് 45,55,000 രൂപ), പത്തനംതിട്ട (50 ഗുണഭോക്താക്കൾക്ക് 14,02,000 രൂപ), ആലപ്പുഴ (68 ഗുണഭോക്താക്കൾക്ക് 35,20,000 രൂപ), കോട്ടയം (37 ഗുണഭോക്താക്കൾക്ക് 10,99,000 രൂപ)
ഇടുക്കി (25 ഗുണഭോക്താക്കൾക്ക് 77,00,00 രൂപ), എറണാകുളം (77 ഗുണഭോക്താക്കൾക്ക് 24,55,000 രൂപ), തൃശൂർ (158 ഗുണഭോക്താക്കൾക്ക് 86,80,000 രൂപ). പാലക്കാട് (216 ഗുണഭോക്താക്കൾക്ക് 96,10,900 രൂപ), കോഴിക്കോട് (55 ഗുണഭോക്താക്കൾക്ക് 3,33,6000 രൂപ), കണ്ണൂർ (70 ഗുണഭോക്താക്കൾക്ക് 26,47,000 രൂപ) കാസറഗോഡ് (56 ഗുണഭോക്താക്കൾക്ക് 21,65,000 രൂപ)