ബയോഫാർമ മേഖലയ്ക്ക് 10,000 കോടി; ‘ബയോ ഫാർമ ശക്തി’ പദ്ധതിയുമായി കേന്ദ്ര ബജറ്റ്

ലൈഫ് സയൻസ് മേഖലയിൽ വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ധനമന്ത്രി നിർമല സീതാരാമൻ
ധനമന്ത്രി നിർമല സീതാരാമൻSansad
Published on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ 10,000 കോടി രൂപയുടെ ബൃഹദ് പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ‘ബയോ ഫാർമ ശക്തി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തദ്ദേശീയമായി ബയോളജിക് മരുന്നുകൾ നിർമ്മിക്കാനും ഗവേഷണം ശക്തമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Also Read
കേന്ദ്ര ബജറ്റ്: അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല; പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം
ധനമന്ത്രി നിർമല സീതാരാമൻ

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

മരുന്നുകൾ കുറഞ്ഞ വിലയിൽ: കാൻസർ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കും.

പുതിയ സ്ഥാപനങ്ങൾ: ഗവേഷണത്തിനായി മൂന്ന് പുതിയ നൈപ്പർ (NIPER) ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. നിലവിലുള്ള ഏഴ് സ്ഥാപനങ്ങൾ നവീകരിക്കും.

ക്ലിനിക്കൽ ട്രയൽ ശൃംഖല: രാജ്യത്തുടനീളം 1,000 അംഗീകൃത ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇത് മരുന്ന് നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

ഡ്രഗ് കൺട്രോൾ വിഭാഗമായ സി.ഡി.എസ്.സി.ഒ (CDSCO) ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നും ലൈഫ് സയൻസ് മേഖലയിൽ വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au