കേന്ദ്ര ബജറ്റ്: അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല; പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം

അപൂർവ ധാതുക്കളുടെ ഖനനം ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയിൽ (Mineral Corridor) കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്
ധനമന്ത്രി നിർമല സീതാരാമൻ
ധനമന്ത്രി നിർമല സീതാരാമൻ https://ddnews.gov.in
Published on

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴികളിൽ (High-Speed Rail Corridors) കേരളത്തെ പൂർണ്ണമായും ഒഴിവാക്കി. ഏഴ് പുതിയ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ പോലും കേരളം ഇടംപിടിച്ചില്ല. ഇതോടെ സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ 'കേരളം, കേരളം' എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

റെയിൽ ഇടനാഴികൾ:

രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന താഴെ പറയുന്ന റൂട്ടുകളിലാണ് അതിവേഗ റെയിൽ പദ്ധതികൾ വരുന്നത്:

മുംബൈ – പുണെ

പുണെ – ഹൈദരാബാദ്

ഹൈദരാബാദ് – ബെംഗളൂരു

ഹൈദരാബാദ് – ചെന്നൈ

ചെന്നൈ – ബെംഗളൂരു

ഡൽഹി – വാരാണസി

വാരാണസി – സിലിഗുരി

ധാതു ഇടനാഴിയിൽ കേരളത്തിന് സ്ഥാനം

റെയിൽവേയിൽ നിരാശയാണെങ്കിലും, അപൂർവ ധാതുക്കളുടെ ഖനനം ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയിൽ (Mineral Corridor) കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചു. അപൂർവ ധാതുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au