പുരുഷന്മാരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി ഓസ്‌ട്രേലിയയിൽ പ്രത്യേക വർക്ക്‌ഷോപ്പ്

സമ്മർദം നിയന്ത്രിക്കുക, വൈകാരിക പ്രതിരോധശേഷി വളർത്തുക, പരസ്പരം ആശയങ്ങൾ പങ്കുവെക്കുക, ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താവുന്ന ക്ഷേമപരിപാലന മാർഗങ്ങൾ മനസ്സിലാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ.
പുരുഷന്മാർക്കായി ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ വർക്ക്‌ഷോപ്പ്
(Supplied)
Published on: 

പുരുഷന്മാരുടെ മാനസികാരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ വേൾഡ് മലയാളി കൗൺസിൽ ഓസ്‌ട്രേലിയ എൻഎസ്ഡബ്ല്യു ഇൻകും സോൾസിങ്ക് മൈൻഡും സംയുക്തമായി സംഘടിപ്പിക്കുന്ന സംവേദനാത്മക വർക്ക്‌ഷോപ്പ് നവംബർ 28ന് നടക്കും. ‘If Men Had an Out of Office’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പ് ശനിയാഴ്ച വൈകിട്ട് 3.30 മുതൽ 5.30 വരെ വെസ്റ്റ്‌മീഡിലെ ദ മ്യൂസ് ഹബ്ബിലാണ് നടക്കുക.

Also Read
ഓസ്ട്രേലിയൻ സർവേയിൽ മുന്നേറ്റം നേടി പ്രതിപക്ഷ സഖ്യം; ലേബറിന് തിരിച്ചടി
പുരുഷന്മാർക്കായി ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ വർക്ക്‌ഷോപ്പ്

സമ്മർദം നിയന്ത്രിക്കുക, വൈകാരിക പ്രതിരോധശേഷി വളർത്തുക, പരസ്പരം ആശയങ്ങൾ പങ്കുവെക്കുക, ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുത്താവുന്ന ക്ഷേമപരിപാലന മാർഗങ്ങൾ മനസ്സിലാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ. പരിപാടിയിൽ റിലാക്സിങ്ങ് മൂസിക്കും ലഘുഭക്ഷണവും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും പ്രവേശനം. പ്രിസം ഐഒയുടെ നേതൃത്വത്തിൽ സൗജന്യ വെൽനസ് സ്കാനും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡോ. ഷിനു കിരൺ (0466 517 398), ഉത്ര രാഘവസിംഹൻ (0416 136 396), കിരൺ ജിനാൻ (0435 727 693) എന്നിവരുമായി ബന്ധപ്പെടാം.