പെർത്തിൽ ഒരു മില്യൺ ഡോളറിന്റെ പുതിയ ഇവന്‍റ് സ്‌പേസ്; സുപ്രീം കോർട്ട് ഗാർഡൻസിൽ നിർമ്മാണം തുടങ്ങി

ലോട്ടറിവെസ്റ്റ് നൽകുന്ന 10 ലക്ഷത്തിലധികം ഡോളറിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ സ്ഥിരമായ ഒരു കമ്മ്യൂണിറ്റി സ്റ്റേജ് നിർമ്മിക്കുന്നത്.
പെർത്തിലെ സുപ്രീം കോർട്ട് ഗാർഡൻ
പെർത്തിലെ സുപ്രീം കോർട്ട് ഗാർഡൻ Gresley Abas Architects
Published on

പെർത്തിലെ സുപ്രീം കോർട്ട് ഗാർഡൻസിനെ സാംസ്കാരിക-കമ്മ്യൂണിറ്റി പരിപാടികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ലോട്ടറിവെസ്റ്റ് (Lotterywest) നൽകുന്ന 10 ലക്ഷത്തിലധികം ഡോളറിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ സ്ഥിരമായ ഒരു കമ്മ്യൂണിറ്റി സ്റ്റേജ് നിർമ്മിക്കുന്നത്.

Also Read
ഹൊബാർട്ടിൽ വീട് വാങ്ങാൻ വൻ തിരക്ക്; ഒരു വീടിനായി മത്സരിച്ച് 65 പേർ
പെർത്തിലെ സുപ്രീം കോർട്ട് ഗാർഡൻ

ഇതോടൊപ്പം പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനും പദ്ധതിയുണ്ട്.നഗരമധ്യത്തിൽ വർഷം മുഴുവൻ വൈവിധ്യമാർന്ന കലാപരിപാടികളും ഒത്തുചേരലുകളും സംഘടിപ്പിക്കാൻ ഈ പുതിയ വേദി സഹായിക്കുമെന്ന് സിറ്റി ഓഫ് പെർത്ത് ലോർഡ് മേയർ ബ്രൂസ് റെയ്നോൾഡ്സ് പറഞ്ഞു.

സുസ്ഥിരമായ വികസന രീതികൾ പിന്തുടരുന്ന ഈ പദ്ധതിയിലൂടെ കൂടുതൽ കമ്മ്യൂണിറ്റി പരിപാടികൾ നഗരത്തിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കി അടുത്ത വേനൽക്കാലത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.

Metro Australia
maustralia.com.au