ഹൊബാർട്ടിൽ വീട് വാങ്ങാൻ വൻ തിരക്ക്; ഒരു വീടിനായി മത്സരിച്ച് 65 പേർ

സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും നഗരത്തിലെ വിവിധ ആഘോഷങ്ങളും ഹൊബാർട്ടിനെ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.
australia-home
ഹൊബാർട്ട് റിയൽ എസ്റ്റേറ്റ് വിപണി ചൂടുപിടിക്കുന്നു\SKINT/ Unsplash
Published on

ടാസ്മാനിയയുടെ തലസ്ഥാനമായ ഹോബാർട്ടിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വീടുകൾക്കായി അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു. കഴിഞ്ഞ വാരത്തിൽ ലെന വാലിയിലുള്ള (Lenah Valley) ഒരു വീട് കാണാൻ ഒരൊറ്റ ദിവസം കൊണ്ട് എത്തിയത് 65 പേരാണ്. വെസ്റ്റ് ഹോബാർട്ടിലെ മറ്റൊരു വീടിനായി 61 ഗ്രൂപ്പുകൾ എത്തുകയും 16 പേർ രേഖാമൂലം ഓഫറുകൾ സമർപ്പിക്കുകയും ചെയ്തു.

2025-നെ അപേക്ഷിച്ച് വിപണി ഇപ്പോൾ കൂടുതൽ സജീവമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ആദ്യമായി വീട് വാങ്ങുന്നവർക്ക് സർക്കാർ നൽകുന്ന 7.5 ലക്ഷം ഡോളർ വരെയുള്ള സബ്‌സിഡികളാണ് ഈ വൻ തിരക്കിന് പ്രധാന കാരണം. കുറഞ്ഞ വിലയിൽ മികച്ച വീടുകൾ ലഭ്യമാകുമ്പോൾ തീരുമാനങ്ങൾ എടുക്കാൻ ആളുകൾ ഇപ്പോൾ ഒട്ടും വൈകുന്നില്ല. ഹോബാർട്ടിലെ ഉയർന്ന നിലവാരമുള്ള (High-end) വീടുകൾക്കും ഇപ്പോൾ വലിയ ഡിമാൻഡ് ഉണ്ട്. വിദേശ നിക്ഷേപകർക്കും ഹോബാർട്ട് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്

സാധാരണ വീടുകൾക്ക് പുറമെ, 60 ലക്ഷം മുതൽ 80 ലക്ഷം ഡോളർ വരെ വിലമതിക്കുന്ന ആഡംബര വീടുകൾക്കും ഇപ്പോൾ ഹോബാർട്ടിൽ ആവശ്യക്കാർ ഏറെയാണ്. സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും നഗരത്തിലെ വിവിധ ആഘോഷങ്ങളും ഹോബാർട്ടിനെ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

Metro Australia
maustralia.com.au