പ്രായം നാല് മാസം; 11 ദിവസം കൊണ്ട് നിലം തൊടാതെ 13560 കിമീ പറന്ന് ബി6

അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക് 13,560 കിലോമീറ്ററിലധികം ബി6 പറന്നതായാണ് സാറ്റലൈറ്റ് ടാഗുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്.
പ്രായം നാല് മാസം; 11 ദിവസം കൊണ്ട് നിലം തൊടാതെ 13560 കിമീ പറന്ന് ബി6
ജലപക്ഷിയായ വരവാലൻ ഗോഡ്‌വിറ്റ് (Photo: X/@thecurioustales)
Published on

അലാസ്ക: ലോകത്തിലെ ഏറ്റവും അസാധാരണമായ ദേശാടന യാത്രകളിൽ ഒന്നാണ് ജലപക്ഷിയായ വരവാലൻ ഗോഡ്‌വിറ്റ് നടത്തിയത്. വെറും നാല് മാസം പ്രായമുള്ളപ്പോൾ 11 ദിവസം കൊണ്ട് നിലം തൊടാതെ ബി6 എന്ന് പേരിട്ടിരിക്കുന്ന ചെറുപക്ഷി പറന്നത് 13560 കിലോമീറ്ററാണ്. അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക് 13,560 കിലോമീറ്ററിലധികം ബി6 പറന്നതായാണ് സാറ്റലൈറ്റ് ടാഗുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. അതീവ ദുർഘടമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഒരു ജീവി നിർത്താതെ പറന്ന ദൂരമാണ് ഇതെന്നാണ് എന്നാണ് രേഖകൾ വിശദമാക്കുന്നത്. ഒരു ജീവി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ യാത്രയാണിത്. ഭക്ഷണവും വിശ്രമവും ഇല്ലാതെയായിരുന്നു നാലാം മാസത്തിലെ ബി6ന്റെ ദേശാടനം.

Also Read
ഇന്ധനക്കൊള്ള: നിയമം ലംഘിച്ച പെട്രോൾ പമ്പിന് പിഴ; കർശന നടപടിയുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ
പ്രായം നാല് മാസം; 11 ദിവസം കൊണ്ട് നിലം തൊടാതെ 13560 കിമീ പറന്ന് ബി6

വെറും 11 ദിവസത്തിനുള്ളിലാണ് ഈ കൊച്ചു പക്ഷി സമുദ്രങ്ങൾക്ക് മുകളിലൂടെ ഇത്രയും വലിയ ദൂരം താണ്ടിയത്. നിരവധി വെല്ലുവിളികൾ നിറഞ്ഞ ദേശാടന യാത്ര സാധ്യമാക്കാൻ ബി 6 ചെയ്യുന്ന ചില അത്ഭുതകരമായ കാര്യങ്ങളുണ്ട്. പ്രകൃതിദത്തമായ ദേശാടന തയ്യാറെടുപ്പാണ് ഇത്. പറക്കലിന് അത്യാവശ്യമില്ലാത്ത ആന്തരിക അവയവങ്ങളായ കരൾ, വൃക്ക, ദഹന അവയവങ്ങൾ എന്നിവയുടെ വലിപ്പം വരവാലൻ ഗോഡ്‌വിറ്റുകൾ ദേശാടന യാത്രയ്ക്ക് മുന്നോടിയായി ചുരുക്കും. ആന്തരിക അവയവങ്ങൾ പകുതിയോളം ചുരുങ്ങുന്നതോടെ ഇവയുടെ ശരീര ഭാരം വലിയ തോതിൽ കുറയുന്നു. ഇത് പറക്കുന്നതിനിടയിൽ ഊർജ്ജം ലാഭിക്കാൻ വരവാലൻ ഗോഡ്‌വിറ്റുകളെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ദേശാടനത്തിന് മുൻപുള്ള മാസങ്ങളിൽ ശരീരത്തിൽ വലിയ രീതിയിൽ കൊഴുപ്പ് ശേഖരിക്കപ്പടും. പറക്കുന്നതിന് ആവശ്യമായ ഇന്ധനമാകുന്നത് കുഞ്ഞുപക്ഷി ശരീരത്തിൽ ശേഖരിക്കുന്ന കൊഴുപ്പാണ്. ദേശാടന യാത്ര പൂർത്തിയാക്കി ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ഉടൻ തന്നെ ഈ അവയവങ്ങൾ പഴയ വലിപ്പത്തിലേക്ക് തിരികെ വരികയും ചെയ്യും. 20000 അടിയിലേറെ ഉയരത്തിലാണ് ഇവയുടെ ദേശാടന സഞ്ചാരം നടക്കാറ്. ഈ ഉയരത്തിൽ അവയ്ക്ക് ശക്തമായ കാറ്റുകൾ ലഭിക്കുന്നു, ഇത് ഊർജ്ജം ലാഭിച്ചുകൊണ്ട് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ ഇവയെ സഹായിക്കുന്നു.

Also Read
40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രം
പ്രായം നാല് മാസം; 11 ദിവസം കൊണ്ട് നിലം തൊടാതെ 13560 കിമീ പറന്ന് ബി6

ഉയർന്ന പ്രദേശങ്ങളിലെ തണുത്ത വായു ശരീരം അമിതമായി ചൂടാകുന്നത് തടയാനും സഹായിക്കുന്നു. മാരത്തൺ പറക്കലിനിടയിൽ ചിറകുകളുടെ തുടർച്ചയായ അടിക്കുന്നത് വലിയ അളവിൽ ശാരീരിക താപം ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇരുപതിനായിരം അടിയിലേറെ ഉയരത്തിലെ തണുത്ത അന്തരീക്ഷം ഒരു പ്രകൃതിദത്ത എയർ കണ്ടീഷണർ പോലെ പ്രവർത്തിക്കുന്നു. റ്റ് പല ദേശാടന പക്ഷികളിൽ നിന്നും വ്യത്യസ്തമായി ഗോഡ്‌വിറ്റുകൾ പസഫിക് സമുദ്രത്തിന് കുറുകെ ഒരിടത്തും ഇറങ്ങാതെയാണ് യാത്ര ചെയ്യുന്നത്. സൂര്യനിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നുമുള്ള സൂചനകളും ഭൂമിയുടെ കാന്തിക മണ്ഡലവും. ശരീരത്തിനുള്ളിലെ ജൈവിക കോംപസുമാണ് ശരിയായ ദിശയിൽ സഞ്ചരിക്കാൻ അവ പ്രധാനമായും നാവിഗേഷൻ മാർഗമായി ആശ്രയിക്കുന്നത്. ക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും വഴിയിൽ എവിടെയും വിശ്രമിക്കാതെയാണ് ഈ പറക്കൽ എന്നത് ശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

Related Stories

No stories found.
Metro Australia
maustralia.com.au