ഉത്സവകാല റോഡ് സുരക്ഷാ പരിശോധന ശക്തമാക്കി ടാസ്മാനിയ പൊലീസ്

‘ഓപ്പറേഷൻ സേഫ് അറൈവൽ’ എന്ന ഈ പ്രത്യേക സുരക്ഷാ പ്രവർത്തനം ഡിസംബർ 22 തിങ്കളാഴ്ച മുതൽ ജനുവരി 2 വെള്ളിയാഴ്ച വരെ നടപ്പാക്കും

Tasmania Police Launch Festive Season Road Safety Blitz
ടാസ്മാനിയ പോലീസ് ഓപ്പറേഷൻ സേഫ് അറൈവൽPC: Pulse Tasmania
Published on

ഹൊബാർട്ട്: ക്രിസ്മസ്, പുതുവർഷ ആഘോഷകാലത്ത് വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് ടാസ്മാനിയ പൊലീസ് സംസ്ഥാനവ്യാപകമായ വാർഷിക റോഡ് സുരക്ഷാ നടപടികൾ ആരംഭിക്കുന്നു. ഡ്രൈവർമാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

‘ഓപ്പറേഷൻ സേഫ് അറൈവൽ’ എന്ന പേരിലുള്ള ഈ പ്രത്യേക സുരക്ഷാ പ്രവർത്തനം ഡിസംബർ 22 തിങ്കളാഴ്ച മുതൽ ജനുവരി 2 വെള്ളിയാഴ്ച വരെ നടപ്പാക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് പ്രവണതകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Also Read
സിഡ്‌നിയുടെ തെക്കൻ പ്രദേശത്ത് അക്രമാത്മക പ്രതിഷേധം ആഹ്വാനം ചെയ്തതായി ആരോപണം: യുവാവ് അറസ്റ്റിൽ

Tasmania Police Launch Festive Season Road Safety Blitz

ഹൈവേകളിലും പ്രധാന റോഡുകളിലും ദൃശ്യവും രഹസ്യവുമായ പരിശോധനകൾ ഉണ്ടാകും. കൂടാതെ, ഇടറോഡുകളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും പരിശോധന വ്യാപിപ്പിക്കും എന്ന് അസിസ്റ്റന്റ് കമ്മീഷണർ അഡ്രിയൻ ബോഡ്നർ പറഞ്ഞു, അവധി ദിവസങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കും.

2025ൽ ഇതുവരെ ടാസ്മാനിയയിൽ 42 മരണാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28 ആയിരുന്നു.

കഴിഞ്ഞ വർഷത്തെ ക്യാമ്പയിനിൽ 12,670ത്തിലധികം റാൻഡം ശ്വാസ പരിശോധനകൾ നടത്തി. 55 മദ്യപിച്ച് വാഹനമോടിച്ച 55 ആളുകളെ പിടികൂടി.

അതോടൊപ്പം 777 അമിതവേഗ കേസുകളും (അതിൽ 396 എണ്ണം സതേൺ ഡിസ്ട്രിക്ടിൽ), 37 മൊബൈൽ ഫോൺ ഉപയോഗ കേസുകളും, 20 സീറ്റ് ബെൽറ്റ് ലംഘനങ്ങളും രേഖപ്പെടുത്തി.

Also Read
പരമാറ്റ ലൈറ്റ് റെയിൽ: യാത്രക്കാരുടെ എണ്ണം അടുത്തവർഷം ഇരട്ടിയാകുമെന്ന് കണക്ക്

Tasmania Police Launch Festive Season Road Safety Blitz

യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താൻ മതിയായ സമയം കണ്ടെത്താനും ഡ്രൈവർമാരോട് ബോഡ്നർ അഭ്യർത്ഥിച്ചു.

ഞങ്ങളുടെ സന്ദേശം വളരെ ലളിതമാണ്. വാഹനമോടിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം, അദ്ദേഹം പറഞ്ഞു.

വേഗം കുറയ്ക്കുക, ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുക, എല്ലായ്പ്പോഴും റോഡിന്റെയും കാലാവസ്ഥയുടെയും സാഹചര്യങ്ങൾക്ക് അനുസരിച്ച് വാഹനം ഓടിക്കുക..

ടാസ്മാനിയയിലെ റോഡുകളിൽ അപകടകരമായ ഡ്രൈവിംഗ് കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ആരെങ്കിലും വാഹനമോടിക്കുന്നതായി കണ്ടാൽ, പൊലീസ് ഇടപെടാൻ കഴിയുന്ന തരത്തിൽ വിവരം നൽകുക, ബോഡ്നർ പറഞ്ഞു.

അപകടകരമായ ഡ്രൈവിംഗ് റിപ്പോർട്ട് ചെയ്യാൻ അടിയന്തര സാഹചര്യങ്ങളിൽ 000 എന്ന നമ്പറിലേക്കോ, മറ്റ് സാഹചര്യങ്ങളിൽ 131 444 എന്ന നമ്പറിലേക്കോ ബന്ധപ്പെടാം

Related Stories

No stories found.
Metro Australia
maustralia.com.au