സിഡ്‌നിയുടെ തെക്കൻ പ്രദേശത്ത് അക്രമാത്മക പ്രതിഷേധം ആഹ്വാനം ചെയ്തതായി ആരോപണം: യുവാവ് അറസ്റ്റിൽ

ടെലികമ്മ്യൂണിക്കേഷൻ സേവനം ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.
Allegedly Inciting Violent Protest in Sydney’s South
അക്രമാത്മക പ്രതിഷേധം ആഹ്വാനം, അറസ്റ്റ്niu niu/ Unsplash
Published on

സിഡ്‌നി: സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമാത്മക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതായി ആരോപിച്ച് കൗണ്ടർ ടെററിസം ആൻഡ് സ്പെഷ്യലിസ്റ്റ് ടാക്ടിക്സ് കമാൻഡുമായി ബന്ധപ്പെട്ട ഡിറ്റക്ടീവുകൾ ഒരാളെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി.

സിഡ്‌നിയുടെ തെക്കൻ ഭാഗത്തെ ഒരു ബീച്ചിൽ ഈ ആഴ്ച പ്രതിഷേധം സംഘടിപ്പിച്ച് അക്രമം പ്രേരിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സന്ദേശം 2025 ഡിസംബർ 15-നാണ് ഓപ്പറേഷൻ ഷെൽട്ടറുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

വ്യാപകമായ അന്വേഷണങ്ങൾക്ക് പിന്നാലെ, 2025 ഡിസംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 1.40ഓടെ നാരാരയിൽ നിന്ന് 20 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read
ബോണ്ടായി ബീച്ച് വെടിവെയ്പ്പ്: സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ
Allegedly Inciting Violent Protest in Sydney’s South

അറസ്റ്റിലായ യുവാവിനെ ഗോസ്ഫോർഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വർഗ്ഗമോ മതമോ അടിസ്ഥാനമാക്കി അക്രമ ഭീഷണി മുഴക്കുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിന് ടെലികമ്മ്യൂണിക്കേഷൻ സേവനം ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ഇയാൾക്ക് ജാമ്യം നിഷേധിച്ച കോടതി, 2025 ഡിസംബർ 22 തിങ്കളാഴ്ച ഗോസ്ഫോർഡ് ലോക്കൽ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.

സമ്മറി ഒഫൻസസ് ആക്ട് 1988-ന്റെ ഭാഗം 4 പ്രകാരമുള്ള അനുമതി പ്രതിഷേധത്തിനായി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതിനാൽ ഇത് നിയമപരമായി അംഗീകൃതമായ പ്രതിഷേധമായി കണക്കാക്കാനാവില്ല. പങ്കെടുക്കുന്നവർക്ക് തടസ്സം സൃഷ്ടിക്കൽ, നിയമവിരുദ്ധ കൂട്ടായ്മ തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ട്.

അക്രമം, പ്രതികാരം, വിജിലാന്റി നടപടികൾ എന്നിവ പരിഗണിക്കുന്നവർക്ക് എതിരെ വേഗത്തിലും കർശനമായും പൊലീസ് നടപടി ഉണ്ടാകുമെന്ന് പൊതുജനങ്ങളെ പൊലീസ് മുന്നറിയിപ്പ് നൽകി.

സമീപകാല സംഭവങ്ങളെ തുടർന്ന് പ്രതിഷേധിക്കാനുള്ള ആഗ്രഹം ആളുകൾക്കുണ്ടാകാമെന്ന് പൊലീസ് അംഗീകരിച്ചെങ്കിലും, സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സമൂഹത്തോട് അഭ്യർത്ഥിച്ചു.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, കുറ്റകൃത്യങ്ങൾ കണ്ടാൽ ക്രൈം സ്റ്റോപ്പേഴ്‌സ് (1800 333 000) എന്ന നമ്പറിലോ അടിയന്തിര സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) യിലോ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au