ബോണ്ടായി ബീച്ച് വെടിവെയ്പ്പ്: സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ

പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും മകൻ നവീദ് അക്രമിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.
ബോണ്ടായി ബീച്ച് വെടിവെയ്പ്പ്
ബോണ്ടായി ബീച്ചിൽ വെടിവെയ്പ്പ് നടന്ന ഇടംHollie Adams/Reuters
Published on

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ച് വെടിവെയ്പ്പിലെ അക്രമികളിൽ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ അറിയിച്ചു. ബോണ്ടയ് ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ കഴിഞ്ഞ ഞായറാഴ്ച (ഡിസംബർ 14) വൈകുന്നേരമാണ് സജീദ് അക്രം (50) മകൻ നവീദ് അക്രം (24) എന്നിവർ വെടിയുതിർത്തത്. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും മകൻ നവീദ് അക്രമിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.

Also Read
പരമാറ്റ ലൈറ്റ് റെയിൽ: യാത്രക്കാരുടെ എണ്ണം അടുത്തവർഷം ഇരട്ടിയാകുമെന്ന് കണക്ക്
ബോണ്ടായി ബീച്ച് വെടിവെയ്പ്പ്

മൃതദേഹം ഭാര്യ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,

കഴിഞ്ഞ ദിവസമാണ് പരിക്കേറ്റ നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നത്. ഇയാൾക്കെതിരെ 59 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്ഒ രു കുട്ടി ഉൾപ്പെടെ 16 പേരാണ് ഇവരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണെന്ന് പറഞ്ഞാണ് അച്ഛനും മകനും വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au