സ്വമേധയാ സഹായത്തോടെയുള്ള മരണ സേവനത്തിന് ടെലിഹെൽത്ത് തടസം നീക്കണമെന്ന് സൗത്ത് ഓസ്‌ട്രേലിയ

എന്നാൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഈ നിർദേശത്തിന് ഉടൻ പിന്തുണ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സ്വമേധയാ മരണസേവന ടെലിഹെൽത്ത് തടസം നീക്കണം: സൗത്ത് ഓസ്‌ട്രേലിയ
Published on

സ്വമേധയാ സഹായത്തോടെയുള്ള മരണ സേവനങ്ങളുമായി (Voluntary Assisted Dying – VAD) ബന്ധപ്പെട്ട ടെലിഹെൽത്ത് സേവനങ്ങൾ ഉപയോഗിക്കുന്നതിലെ നിയമപരമായ അനിശ്ചിതത്വം ഒഴിവാക്കാൻ ഫെഡറൽ ക്രിമിനൽ കോഡ് ഭേദഗതി ചെയ്യണമെന്ന് സൗത്ത് ഓസ്‌ട്രേലിയ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.ല ഫെഡറൽ അറ്റോർണി ജനറൽ മിഷേൽ റൗലൻഡിന് അയച്ച കത്തിൽ സൗത്ത് ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ, VAD സേവനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ നിയമത്തിൽ മാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു.

Also Read
നോർത്തേൺ ടെറിട്ടറി മാനസികാരോഗ്യ മേഖലയിൽ പ്രതിസന്ധി രൂക്ഷം
സ്വമേധയാ മരണസേവന ടെലിഹെൽത്ത് തടസം നീക്കണം: സൗത്ത് ഓസ്‌ട്രേലിയ

നിലവിലെ നിയമപ്രകാരം സ്വമേധയാ സഹായത്തോടെയുള്ള മരണവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്കും വിവരങ്ങൾ നൽകുന്നതിനും ടെലിഹെൽത്ത് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇതുമൂലം ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഈ നിയമപരമായ ആരോഗ്യസേവനം തുല്യമായി ലഭിക്കുന്നതിൽ തടസ്സം നേരിടുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ചികിത്സയ്ക്കായി നേരിട്ട് ആശുപത്രികളിലേക്കോ ഡോക്ടർമാരുടെ ഓഫീസുകളിലേക്കോ എത്താൻ കഴിയാത്ത രോഗികൾക്ക് ടെലിഹെൽത്ത് സേവനം നിർണായകമാണെന്നും അവർ വ്യക്തമാക്കി. “ക്രിമിനൽ കോഡിന്റെ നിലവിലെ വ്യവസ്ഥകൾ ടെലിഹെൽത്ത് ഉൾപ്പെടെയുള്ള ആശയവിനിമയ സേവനങ്ങളിലൂടെ VAD സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിൽ കാര്യമായ നിയമപരമായ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഈ നിയന്ത്രണം ഗ്രാമീണ, വിദൂര സമൂഹങ്ങളിൽ കഴിയുന്നവരെ അനുപാതാതീതമായി ബാധിക്കുന്നു,” കത്തിൽ പറയുന്നു. ഇത് നിയമപരമായി അനുവദനീയമായ ആരോഗ്യപരിചരണ സേവനത്തിലേക്കുള്ള തുല്യമായ പ്രവേശനത്തിന് തടസ്സമാണെന്നും, ടെലിഹെൽത്ത് ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ കാലാനുസൃതമല്ലാതാകുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

സ്വമേധയാ മരണസേവന ടെലിഹെൽത്ത് തടസം നീക്കണം: സൗത്ത് ഓസ്‌ട്രേലിയ
പ്രധാനമന്ത്രി ആന്റണി അൽബനീസ്

സ്വമേധയാ സഹായത്തോടെയുള്ള മരണ സേവനങ്ങൾ നിയമപരമായി ലഭ്യമായ സംസ്ഥാനങ്ങളിലുപോലും, രോഗികൾക്ക് സേവനദാതാക്കളുമായി ഓൺലൈനിലൂടെയോ ഫോൺ വഴിയോ ആശയവിനിമയം നടത്തുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഫെഡറൽ നിയമപരമായ നിയന്ത്രണങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അടുത്തിടെ നടന്ന ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനം ഈ നിയമം റദ്ദാക്കുന്നതിനുള്ള പ്രമേയത്തെ പിന്തുണച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഈ നിർദേശത്തിന് ഉടൻ പിന്തുണ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടVAD സേവനങ്ങളിലേക്കുള്ള തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിനും ഗ്രാമീണ, വിദൂര മേഖലകളിൽ കഴിയുന്ന രോഗികൾ നേരിടുന്ന അധിക തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി ഫെഡറൽ സർക്കാർ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നുള്ള ആവശ്യം.

Metro Australia
maustralia.com.au