അഡലെയ്ഡ്-ഓക്ലന്‍ഡ് നോൺ-സ്റ്റോപ്പ് വിമാനങ്ങൾ പുനരാരംഭിക്കുവാൻ ക്വാണ്ടസ്

2025 ഒക്ടോബർ 31 മുതൽ ക്വാണ്ടാസ് അഡിലെയ്ഡിൽ നിന്ന് ഓക്‌ലാൻഡിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ വീണ്ടും ആരംഭിക്കും.
Qantas
Qantas Qantas
Published on

അഡലെയ്ഡ്-ഓക്ലന്‍ഡ് റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാനസർവീസുകൾ പുനരാരംഭിക്കുവാൻ തീരുമാനിച്ച് ക്വാണ്ടസ്. 2025 ഒക്ടോബർ 31 മുതൽ ക്വാണ്ടസ് അഡിലെയ്ഡിൽ നിന്ന് ഓക്‌ലാൻഡിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ വീണ്ടും ആരംഭിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാനുള്ള അവസരം നൽകുന്ന ഈ സർവീസ്, ദക്ഷിണ ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും ഇടയിൽ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read
സഞ്ചാരികൾക്ക് പ്രിയം നോർത്തേൺ ടെറിട്ടറി, സന്ദർശക ചെലവിലും വളർച്ചയിലും മുന്നിൽ
Qantas

യാത്രക്കാര്‍ക്കായി നിരവധി കിഴിവുകളും സൗജന്യങ്ങളും ക്വാണ്ടസ് വാഗ്ദാനം ചെയ്യുന്നു. വൺവേ ടിക്കറ്റുകൾ 359 ഡോളറിൽ ആണ് തുടങ്ങുന്നത്. കൂടാതെ, നവംബറിൽ സിഡ്നിയിൽ നിന്ന് ഗോൾഡ് കോസ്റ്റിലേക്ക് വെറും 99 ഡോളറിന് വൺവേ ടിക്കറ്റുകളും, സിഡ്നിയിൽ നിന്ന് ലണ്ടനിലേക്ക് 1,739 ഡോളറിന് മടക്ക ടിക്കറ്റുകളും ലഭ്യമാണ്.

Also Read
ഗ്ലോബൽ സസ്റ്റൈനബിലിറ്റി സൂചികയിൽ ഏറ്റവും മെച്ചപ്പെട്ട ലക്ഷ്യസ്ഥാനമായി ആഡ്‌ലെയ്ഡ്
Qantas

വർഷങ്ങളോളം ന്യൂസിലൻഡിലേക്ക് നേരിട്ടുള്ള കണക്ഷനുകൾ ഇല്ലാതിരുന്നതിന് ശേഷമുള്ള ഈ വരവ്, ഹ്രസ്വകാല അവധിക്കോ ദീർഘകാല താമസത്തിനോ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച തെരഞ്ഞെടുപ്പാണ്. പുതിയ സർവീസ് വിനോദസഞ്ചാരത്തെയും പ്രാദേശിക സാമ്പത്തിക വളർച്ചയെയും ഗണ്യമായി പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. 2024-ൽ 48,000-ത്തിലധികം ന്യൂസിലാൻഡ് വിനോദസഞ്ചാരികൾ ദക്ഷിണ ഓസ്‌ട്രേലിയ സന്ദർശിച്ചിരുന്നു. ഈ പുതിയ നേരിട്ടുള്ള വിമാനങ്ങൾ ആ എണ്ണം കൂടുതൽ ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au