
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ച കൈവരിച്ച് നോർത്തേൺ ടെറിട്ടറി. ടൂറിസം റിസർച്ച് ഓസ്‌ട്രേലിയയുടെ ഏറ്റവും പുതിയ ഗവേഷണ ഡാറ്റ അനുസരിച്ച്, സന്ദർശകരുടെ എണ്ണത്തിലും ചെലവ് വർധനയിലും ഏറ്റവും ഉയർന്ന ശതമാനം വളർച്ച കൈവരിച്ചത് നോർത്തേൺ ടെറിട്ടറിയാണ്.
2025 ജൂൺ വരെയുള്ള വർഷത്തിൽ 120 ലക്ഷത്തിലധികം രാത്രി യാത്രകളിൽ നിന്ന് 1.7 ബില്യൺ ഡോളറിന്റെ ചെലവ് രേഖപ്പെടുത്തി - മുൻവർഷത്തെ അപേക്ഷിച്ച് ചെലവിൽ 13% വർധനയും രാത്രി യാത്രകളിൽ 19% വർധനവും ആണ് ഇവിടെ രേഖപ്പെടുത്തിയത്. നോർത്തേൺ ടെറിട്ടറിയിലേക്കുള്ള മൊത്തം സന്ദർശകരുടെ എണ്ണം അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിൽ ഉയർന്ന പ്രവണത കാണിക്കുന്നു, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി.
2025 ജൂൺ വരെയുള്ള വർഷത്തിൽ 227,000 അന്താരാഷ്ട്ര സന്ദർശകരെ ടെറിട്ടറി സ്വാഗതം ചെയ്തു, അവർ 487 മില്യൺ ഡോളർ ചെലവഴിച്ചു, ഇത് മഹാമാരിക്ക് മുമ്പുള്ള മൊത്തം ചെലവിനെ മറികടന്നു.
പ്രധാന വിദേശ വിപണികൾ ശക്തിപ്പെട്ടു, എസിൽ നിന്ന് 34,000 (20% വർധന), യുകെയിൽ നിന്ന് 25,000 (8.2% വർധന), ജർമ്മനിയിൽ നിന്ന് 20,000 (7.3% വർധന) സന്ദർശകർ എത്തി.
ഓസ്‌ട്രേലിയൻ ആഭ്യന്തര സന്ദർശകർ 21% വർധിച്ച് 946,000 സന്ദർശകർ ഇവിടെ എത്തി.