ദക്ഷിണ ഓസ്‌ട്രേലിയൻ തീരത്ത് 4.9 തീവ്രതയുള്ള ഭൂചലനം; അഡ്‌ലെയ്ഡിലും പ്രകമ്പനം

അഡ്‌ലെയ്ഡിലാണ് കൂടുതൽ പേർ പ്രകമ്പനം അനുഭവപ്പെട്ടത്. വടക്ക് കപുണ്ട വരെയും തെക്ക് ബീച്ച്പോർട്ട് വരെയും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ദക്ഷിണ ഓസ്‌ട്രേലിയയിൽ 4.9 തീവ്രതയുള്ള ഭൂചലനം; അഡ്‌ലെയ്ഡിൽ പ്രകമ്പനം
ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. (Geoscience Australia)
Published on: 

ദക്ഷിണ ഓസ്‌ട്രേലിയൻ തീരത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഇന്ന് രാവിലെ 4.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. രാവിലെ 7.48നുണ്ടായ ഭൂചലനം അനുഭവപ്പെട്ടതായി 700ലധികം പേർ റിപ്പോർട്ട് ചെയ്തു. അഡ്‌ലെയ്ഡിലാണ് കൂടുതൽ പേർ പ്രകമ്പനം അനുഭവപ്പെട്ടത്. വടക്ക് കപുണ്ട വരെയും തെക്ക് ബീച്ച്പോർട്ട് വരെയും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മേഖലയിൽ വ്യാപകമായി അനുഭവപ്പെട്ടതിനാൽ ഭൂചലനം പ്രാധാന്യമുള്ളതാണെന്ന് ഭൂകമ്പശാസ്ത്രജ്ഞൻ ജോനാഥൻ ബാത്ത്ഗേറ്റ് പറഞ്ഞു.

ഇത്തരം തീവ്രതയുള്ള ഭൂചലനത്തിനു പിന്നാലെ തുടർചലനങ്ങൾ (Aftershocks) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തുടർചലനങ്ങൾ പ്രധാന ഭൂചലനത്തേക്കാൾ കുറഞ്ഞ തീവ്രതയുള്ളതായിരിക്കുമെന്നും വരും ദിവസങ്ങളിൽ അവയുടെ ആവൃത്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുടർചലനങ്ങൾക്കിടയിൽ കൂടുതൽ ശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.

Also Read
നൂറുകണക്കിന് രോഗികളെ വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി കാൻബറ ഹെൽത്ത് സർവീസസ്
ദക്ഷിണ ഓസ്‌ട്രേലിയയിൽ 4.9 തീവ്രതയുള്ള ഭൂചലനം; അഡ്‌ലെയ്ഡിൽ പ്രകമ്പനം

1946ലുണ്ടായത് 5.6 തീവ്രതയുള്ള ഭൂചലനം

സമീപകാല ചരിത്രത്തിൽ ഈ മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനം 1946ലേതാണ്. അന്ന് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തീരത്തോട് കൂടുതൽ അടുത്താണ് ഉണ്ടായത്. ഇതിനെത്തുടർന്ന് തീരദേശ പട്ടണമായ റോബെയിൽ നാശനഷ്ടങ്ങളുണ്ടായി. നിലവിലെ ഭൂചലനത്തിൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടിൽ വിവരമില്ല. എങ്കിലും തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് അധികൃതരുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നു.

Metro Australia
maustralia.com.au