ദക്ഷിണ ഓസ്‌ട്രേലിയയിൽ അഞ്ചാംപനി ആശങ്ക; സ്കൂളിൽ അടിയന്തര വാക്സിനേഷൻ കേന്ദ്രം

വിദേശയാത്ര കഴിഞ്ഞ് സെപ്റ്റംബർ 14ന് മടങ്ങിയെത്തിയ ഒരു കൗമാരക്കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് മറ്റ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദക്ഷിണ ഓസ്‌ട്രേലിയയിൽ അഞ്ചാംപനി ഭീഷണി; സ്കൂളിൽ അടിയന്തര വാക്സിനേഷൻ
Published on: 

അഡിലെയ്ഡ്: നാല് വിദ്യാർഥികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതിനെ തുടർന്ന് ദക്ഷിണ ഓസ്‌ട്രേലിയയിൽ രോഗവ്യാപന സാധ്യത. ബ്രൈറ്റൺ സെക്കൻഡറി സ്കൂളിൽ ആരോഗ്യവകുപ്പ് അടിയന്തര വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്കൂളിൽ വാക്സിനേഷൻ കേന്ദ്രം സജ്ജമാക്കിയത്. രോഗം കൂടുതൽ പേരിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. വിദേശയാത്ര കഴിഞ്ഞ് സെപ്റ്റംബർ 14ന് മടങ്ങിയെത്തിയ ഒരു കൗമാരക്കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് മറ്റ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരേസമയം ഇത്രയധികം അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അസാധാരണമാണെന്ന് ദക്ഷിണ ഓസ്‌ട്രേലിയ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നിക്കോള സ്പർറിയർ പറഞ്ഞു. രോഗം അതീവ പകർച്ചവ്യാധിയാണെന്നും വാക്സിൻ സ്വീകരിക്കാത്ത ജനവിഭാഗത്തിൽ ഒരാളിൽ നിന്ന് ശരാശരി 14 പേരിലേക്ക് രോഗം പകരാമെന്നും അവർ വ്യക്തമാക്കി. സ്കൂളിൽ ഇനിയും കേസുകൾ ഉണ്ടായിരിക്കാമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരായ വിദ്യാർഥികൾ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു.

Also Read
ജോലിഭാരവും വേതന പ്രതിസന്ധിയും; ക്വീൻസ്‌ലൻഡിൽ ചൈൽഡ് സേഫ്റ്റി ജീവനക്കാർ പണിമുടക്കിൽ
ദക്ഷിണ ഓസ്‌ട്രേലിയയിൽ അഞ്ചാംപനി ഭീഷണി; സ്കൂളിൽ അടിയന്തര വാക്സിനേഷൻ

സാധ്യതയുള്ള സമ്പർക്ക സ്ഥലങ്ങൾ:

  • Kmart Westfield Marion: സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകിട്ട് 3.15 മുതൽ 7 വരെ; സെപ്റ്റംബർ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 6 വരെ

  • Morphett Vale Stadium: സെപ്റ്റംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2.40 മുതൽ വൈകിട്ട് 5 വരെ

  • Brighton Secondary School: സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ

  • El Mexicano Restaurant, Hyde Park: സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 9 വരെ

  • St Louis Cafe, King William Road: രാത്രി 8.30 മുതൽ 9.30 വരെ

  • Costco Adelaide, Kilburn: ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ

  • Costco Petrol Station, Kilburn: ഉച്ചയ്ക്ക് 2.45 മുതൽ 3.35 വരെ

ഈ സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർക്ക് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമെങ്കിൽ ആരോഗ്യ അധികൃതരുമായി ബന്ധപ്പെടാനും നിർദേശം നൽകി. അതേസമയം വാക്സിനേഷൻ പരിപാടികളുടെ വിജയത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ അഞ്ചാംപനി ഏറെക്കുറെ നിയന്ത്രണവിധേയമായിരുന്നു. സാധാരണയായി ഒരു വർഷം 100 മുതൽ 200 വരെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ 2026ൽ ഇതുവരെ 110ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾ ചുവക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തുടർന്ന് തലയിൽ ആരംഭിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന പാടുകളോടുകൂടിയ ചർമ്മവീക്കം ഉണ്ടാകാം.

Metro Australia
maustralia.com.au