ജോലിഭാരവും വേതന പ്രതിസന്ധിയും; ക്വീൻസ്‌ലൻഡിൽ ചൈൽഡ് സേഫ്റ്റി ജീവനക്കാർ പണിമുടക്കിൽ

നൂറിലധികം ചൈൽഡ് സേഫ്റ്റി ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധി കൂടുതൽ വഷളാക്കിയതായി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ഡീ സ്പിങ്ക് വ്യക്തമാക്കി.
ക്വീൻസ്‌ലൻഡിൽ ചൈൽഡ് സേഫ്റ്റി ജീവനക്കാർ പണിമുടക്കിൽ
ക്വീൻസ്‌ലൻഡിൽ ചൈൽഡ് സേഫ്റ്റി ജീവനക്കാർ പണിമുടക്കിൽ Gabe Pierce/ usplash
Published on: 

ബ്രിസ്‌ബെയ്ൻ: വേതന പരിഷ്കരണവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് സർക്കാരുമായുള്ള ചർച്ചകൾ വഴിമുട്ടിയതോടെ ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ ആയിരക്കണക്കിന് ചൈൽഡ് സേഫ്റ്റി ജീവനക്കാർ പണിമുടക്കി. മാർച്ച് മുതൽ 'ടുഗതർ യൂണിയൻ' (Together Union) സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ജീവനക്കാർ തെരുവിലിറങ്ങിയത്. സുരക്ഷിതമായി നോക്കാൻ കഴിയുന്നത് പരമാവധി 16 കുട്ടികളാണെന്നിരിക്കെ, നിലവിൽ ഒരു ഉദ്യോഗസ്ഥൻ മുപ്പതിലധികം കുട്ടികളുടെ സംരക്ഷണം ഏകോപിപ്പിക്കേണ്ട അമിത ജോലിഭാരത്തിലാണ്.

നൂറിലധികം ചൈൽഡ് സേഫ്റ്റി ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധി കൂടുതൽ വഷളാക്കിയതായി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ഡീ സ്പിങ്ക് വ്യക്തമാക്കി. അടിയന്തര പാർപ്പിട സൗകര്യമില്ലാതെ ചില കുട്ടികൾ സർക്കാർ ഓഫീസുകളിൽ എയർ മെത്തകളിൽ ഉറങ്ങേണ്ടി വരുന്ന ദയനീയ സാഹചര്യം തുറന്നുകാട്ടാൻ എംപിമാരുടെ ഓഫീസുകൾക്ക് മുന്നിൽ എയർ മെത്തകളുമായി പ്രതിഷേധിച്ചാണ് ജീവനക്കാർ ശ്രദ്ധയാകർഷിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യൂണിയനുമായി ചർച്ചകൾ തുടരുകയാണെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കിയപ്പോൾ, സംസ്ഥാനത്തെ ശിശുക്ഷേമ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.

Metro Australia
maustralia.com.au