ഇ-ബൈക്ക് നിരോധനം പ്രായോഗികമല്ല; വിയോജിപ്പുമായി ക്വീൻസ്‌ലാന്റിലെ വ്യാപാരികൾ

മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗതയുള്ള സുരക്ഷിതമായ ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് കുട്ടികളുടെ യാത്രാസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ-ബൈക്ക് നിരോധനം പ്രായോഗികമല്ല; വിയോജിപ്പുമായി ക്വീൻസ്‌ലാന്റിലെ വ്യാപാരികൾ
Kilian Seiler/ unsplash
Published on

16 വയസ്സിൽ താഴെയുള്ളവർക്ക് ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും നിരോധിക്കാനുള്ള പാർലമെന്ററി സമിതിയുടെ ശുപാർശക്കെതിരെ ക്വീൻസ്‌ലാന്റിലെ പ്രമുഖ വ്യാപാരികൾ രംഗത്തെത്തി. ഈ നീക്കം "ഹാസ്യാസ്പദമാണെന്ന്" വിശേഷിപ്പിച്ച 99 ബൈക്സ് (99 Bikes) ഉടമ ഗ്രഹാം ടർണർ, നിയമപരമായ പെഡൽ അസിസ്റ്റഡ് ബൈക്കുകളെയും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന അതിവേഗ ബൈക്കുകളെയും ഒരേപോലെ കാണരുതെന്ന് ആവശ്യപ്പെട്ടു. മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗതയുള്ള സുരക്ഷിതമായ ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് കുട്ടികളുടെ യാത്രാസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read
ചെന്നൈയിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവ്വകലാശാല ക്യാമ്പസ് വരുന്നു; അപേക്ഷകൾ രണ്ടാഴ്ചയ്ക്കുള്ളിൽ
ഇ-ബൈക്ക് നിരോധനം പ്രായോഗികമല്ല; വിയോജിപ്പുമായി ക്വീൻസ്‌ലാന്റിലെ വ്യാപാരികൾ

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കാര്യത്തിലാണ് മറ്റൊരു പ്രധാന ആശങ്ക ഉയരുന്നത്. മസ്‌കുലർ ഡിസ്ട്രോഫി പോലുള്ള അസുഖങ്ങളുള്ള കുട്ടികൾക്ക് മറ്റുള്ളവർക്കൊപ്പം സഞ്ചരിക്കാൻ ഇ-ബൈക്കുകൾ വലിയ സഹായമാണെന്നും, നിരോധനം വരുന്നതോടെ ഇവർ ഇലക്ട്രിക് വീൽചെയറുകളിലേക്ക് മാത്രം ഒതുങ്ങിപ്പോകുമെന്നും 'എവരിബോഡി ഇ-ബൈക്സ്' (EveryBody eBikes) ഉടമകൾ പറഞ്ഞു. ശാരീരിക അവശതയുള്ള കുട്ടികൾക്ക് ഈ നിയമത്തിൽ പ്രത്യേക ഇളവ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ലൈസൻസ് നിർബന്ധമാക്കുന്നതിലൂടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും ഫുഡ് ഡെലിവറി തൊഴിലാളികൾക്കും തൊഴിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ബൈസൈക്കിൾ ക്വീൻസ്‌ലാന്റ് അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ, പൊതുജന സുരക്ഷയുടെ കാര്യത്തിൽ കർശനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ജനപ്രീതി നോക്കിയല്ല ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഗതാഗത മന്ത്രി ബ്രെന്റ് മിക്കൽബർഗ് വ്യക്തമാക്കി.

Related Stories

No stories found.
Metro Australia
maustralia.com.au