WMC ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ടെറിട്ടറി പാർലമെന്റിൽ സ്വീകരണം

ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിൻസൺ ചാൾസിനെയും കേരളം സന്ദർശിക്കാൻ WMC ഭാരവാഹികൾ ക്ഷണിച്ചു.
WMC ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ടെറിട്ടറി പാർലമെന്റിൽ സ്വീകരണം
ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാ, മന്ത്രി ജിൻസൺ ചാൾസിനോടൊപ്പം WMC നേതൃത്വം (Supplied)
Published on

ഡാർവിൻ: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെന്റിൽ സ്വീകരണം. നോർത്തേൺ ടെറിട്ടറി ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിൻസൺ ചാൾസ് എന്നിവരുമായി WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ കൂടിക്കാഴ്ച നടത്തി.

Also Read
സ്റ്റോളൻ ജനറേഷൻസ്:നിർബന്ധിതമായി കുടുംബങ്ങളിൽ നിന്ന് വേർപെടുത്തപ്പെട്ടവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
WMC ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ടെറിട്ടറി പാർലമെന്റിൽ സ്വീകരണം

കേരളവും നോർത്തേൺ ടെറിട്ടറിയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിൻസൺ ചാൾസിനെയും കേരളം സന്ദർശിക്കാൻ WMC ഭാരവാഹികൾ ക്ഷണിച്ചു. അതോടൊപ്പം അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിൽ നടക്കുന്ന WMC ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കാനും WMC നേതൃത്വം ക്ഷണിച്ചു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന WMCയുടെ പ്രവർത്തനങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹവുമായി സംഘടന നടത്തുന്ന ഇടപെടലുകളും ഗ്ലോബൽ നേതാക്കൾ മന്ത്രിമാരോട് വിശദീകരിച്ചു.

Metro Australia
maustralia.com.au