ഡാലി നദിയിൽ പ്രളയമൊഴിഞ്ഞു; രണ്ടാഴ്ചയ്ക്ക് ശേഷം നിവാസികൾ വീടുകളിലേക്ക് മടങ്ങുന്നു

കഴിഞ്ഞ ആഴ്ചയിൽ 14 മീറ്ററിലധികം ഉയർന്ന ജലനിരപ്പ് ഇപ്പോൾ അപകടകത പരിധിക്ക് താഴെയെത്തിയതോടെയാണ് ആളുകളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
ഡാലി നദിയിൽ പ്രളയമൊഴിഞ്ഞു; രണ്ടാഴ്ചയ്ക്ക് ശേഷം നിവാസികൾ വീടുകളിലേക്ക് മടങ്ങുന്നു
SecureNT
Published on

ഡാർവിനിലെ താൽക്കാലിക ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഡാലി റിവർ (നൗയു) നിവാസികൾ രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ഈ മാസം ആദ്യം ഉണ്ടായ കനത്ത പ്രളയത്തെത്തുടർന്നാണ് ഏകദേശം മുന്നൂറോളം പേരെ ഡാർവിനിലെ ഷോ ഗ്രൗണ്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ആഴ്ചയിൽ 14 മീറ്ററിലധികം ഉയർന്ന ജലനിരപ്പ് ഇപ്പോൾ അപകടകത പരിധിക്ക് താഴെയെത്തിയതോടെയാണ് ആളുകളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

Also Read
അഡ്‌ലെയ്ഡ് സർവ്വകലാശാലയിൽ ഗവേഷണ അക്രഡിറ്റേഷൻ പ്രതിസന്ധി; വിദ്യാർത്ഥികൾ ആശങ്കയിൽ
ഡാലി നദിയിൽ പ്രളയമൊഴിഞ്ഞു; രണ്ടാഴ്ചയ്ക്ക് ശേഷം നിവാസികൾ വീടുകളിലേക്ക് മടങ്ങുന്നു

പ്രളയക്കെടുതിയിൽ ഡാലി റിവറിലെ റോഡുകളും വിമാനത്താവളവും പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. പല വീടുകളിലും വെള്ളം കയറുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. നിലവിൽ ജലനിരപ്പ് താഴ്ന്നതോടെ ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. ആരോഗ്യ കേന്ദ്രം, സ്കൂൾ, കടകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. റോഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബസ്സുകളിൽ ആളുകളെ മടക്കിക്കൊണ്ടുപോകുന്നത്.

അടുത്ത കുറച്ചു ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സ്വന്തമായി വാഹനങ്ങളിൽ മടങ്ങുന്നവർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങാൻ സഹായം ആവശ്യമുള്ളവർക്ക് ലരാകിയ നേഷൻസ് (Larrakia Nation) വഴി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

Related Stories

No stories found.
Metro Australia
maustralia.com.au