ലൈവ് അഭിമുഖത്തിനിടെ നായയോട് കയർത്ത സംഭവത്തിൽ വിശദീകരണവുമായി ബർനബി ജോയ്സ്

സംഭവത്തിൽ തനിക്ക് ഖേദമുണ്ടെന്നും നായയോട് മോശമായി പെരുമാറിയതിൽ താൻ ഏറെ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് പറഞ്ഞു.
അഭിമുഖത്തിനിടെ നായയോട് കയർത്ത സംഭവത്തിൽ വിശദീകരണവുമായി ബർനബി ജോയ്സ്
ൺ നേഷൻ എംപി ബർനബി ജോയ്സ് (Today)
Published on

ലൈവ് ടെലിവിഷൻ അഭിമുഖത്തിനിടെ തന്റെ നായയോട് കയർത്ത സംഭവത്തിൽ വിശദീകരണവുമായി വൺ നേഷൻ എംപി ബർനബി ജോയ്സ്. എബിസിയിലെ സാറ ഫെർഗ്യൂസനുമായുള്ള അഭിമുഖത്തിനിടെയാണ് ജോയ്സ് തന്റെ നായയോട് “സിറ്റ് ഡൗൺ!” എന്ന് ദേഷ്യപ്പെട്ടത്. തുടർന്ന് നായയോട് സംസാരിച്ചതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.

അഭിമുഖത്തിനിടെ നായയോട് കയർത്ത സംഭവത്തിൽ വിശദീകരണവുമായി ബർനബി ജോയ്സ്
പിന്നീട് ടുഡേ പരിപാടിയിൽ ജോയ്സും സ്റ്റെല്ലയും വീണ്ടും ഒരുമിച്ചെത്തി.(Today)

തന്റെ നായയായ സ്റ്റെല്ല അഭിമുഖത്തിനിടെ കാലിനടിയിൽ നിന്ന് തുടർച്ചയായി കുരയ്ക്കുകയായിരുന്നുവെന്നും അതിനാൽ അഭിമുഖത്തിലെ ചോദ്യങ്ങൾ പോലും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെന്നും ജോയ്സ് പറഞ്ഞു. നായയുടെ കുര കാരണം തനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ലെന്നും അഭിമുഖത്തിനിടെ താൻ കൂടുതൽ അസ്വസ്ഥനാകുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തിൽ തനിക്ക് ഖേദമുണ്ടെന്നും നായയോട് മോശമായി പെരുമാറിയതിൽ താൻ ഏറെ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് പറഞ്ഞു.

Also Read
എബിസി അഭിമുഖത്തിനിടെ നായയോട് അലറി ബാർണബി ജോയ്സ്; വൈറലായി വീഡിയോ
അഭിമുഖത്തിനിടെ നായയോട് കയർത്ത സംഭവത്തിൽ വിശദീകരണവുമായി ബർനബി ജോയ്സ്

എന്നാൽ വൺ നേഷൻ നേതാവ് പോളിൻ ഹാൻസൻ ജോയ്സിനെ പിന്തുണച്ചു. സംഭവം ജോയ്സിന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും എല്ലാവരും മനുഷ്യരാണെന്നും ഹാൻസൻ പറഞ്ഞു. പിന്നീട് ടുഡേ പരിപാടിയിൽ ജോയ്സും സ്റ്റെല്ലയും വീണ്ടും ഒരുമിച്ചെത്തി. ഇത്തവണ നായയോട് സ്നേഹത്തോടെ പെരുമാറിയ ജോയ്സ് അവളെ തഴുകുകയും “നീ പ്രശസ്തയായല്ലോ, ഡാർലിങ്ങ്!” എന്ന് പറയുകയും ചെയ്തു.

Metro Australia
maustralia.com.au