
കുടിയേറ്റങ്ങളെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. മെച്ചപ്പെട്ട ജീവിതവും ജോലിയും അന്വേഷിച്ച് മറ്റു നാടുകളിലേക്ക് കുടിയേറുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ ഒരു രാജ്യം മുഴുവൻ മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുന്നു എന്നു പറഞ്ഞാലോ. അതൊരു കൗതുകും തന്നെയാണ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നായ തുവാലു ആണ് ലോകത്തിലെ തന്നെ ആദ്യത്തെ ആസൂത്രിത കുടിയേറ്റത്തിന് ഒരുങ്ങുന്ന രാജ്യം. അപകടകരമായ രീതിയിൽ സമുദ്രജലനിരപ്പ് ഉയരുന്നതിനാൽ 25 വർഷത്തിനുള്ളിൽ കടലിനടിയിലാകും എന്ന കാരാണത്താലാണ് തുവാലു അവിടുത്തെ ജനങ്ങളെ മറ്റൊരിടത്തേയ്ക്ക് മാറ്റാൻ നിർബന്ധിതരാകുന്നത്.
Read More: പാർക്ക് ഹൈക്കിങ്, ഈ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
26 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള, 11,000 ആളുകൾ മാത്രം വസിക്കുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്ന് ശരാശരി രണ്ട് മീറ്റർ മാത്രം ഉയരത്തിലാണുള്ളത്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കവും കടലെടുപ്പു ഭീഷണയും കാലാവസ്ഥാ വ്യതിയാനവും ഒക്കെ ഇവിടുത്തെ പ്രശ്നങ്ങളാണ്. കാലാവസ്ഥാ മാറ്റങ്ങള് ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഭൂമിയിലെ ഇടങ്ങളിലൊന്നു കൂടിയാണിത്. റിപ്പോർട്ടുകളനുസരിച്ച് വരുന്ന 80 വർഷത്തിനുള്ളിൽ തുവാലു വാസയോഗ്യമല്ലാതായേക്കും. ഇവിടുത്തെ ഒന്‌പത് ദ്വീപുകളിൽ രണ്ടെണ്ണം ഇതിനോടകം തന്നെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
നാസയുടെ സമുദ്രനിരപ്പ് മാറ്റ സംഘത്തിന്റെ അഭിപ്രായത്തിൽ, തുവാലുവിലെ സമുദ്രനിരപ്പ് കഴിഞ്ഞ 30 വർഷങ്ങളെ അപേക്ഷിച്ച് 2023 ൽ 15 സെന്റീമീറ്റർ കൂടുതലാണ്. ഇങ്ങനെ തുടർന്നാൽ 20250 ഓടെ രാജ്യം വെള്ളത്തിനടിയിലായേക്കും.
Read Also: വിദേശവിദ്യാർത്ഥികളുടെ എണ്ണം 9% വർധിപ്പിക്കാന്‍ ഓസ്ട്രേലിയ
ടുവാലു പൗരന്മാർക്ക് ഓസ്‌ട്രേലിയയിൽ സ്ഥിര താമസം
ടുവാലുവും ഓസ്‌ട്രേലിയയും 2023-ൽ ഫലെപിലി യൂണിയൻ ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. ഈ കരാർ പ്രകാരം, പ്രതിവർഷം 280 തുവാലുക്കാർക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, ജോലികൾ എന്നിവയിൽ പൂർണ്ണ അവകാശങ്ങളോടെ ഓസ്‌ട്രേലിയയിൽ സ്ഥിര താമസം അനുവദിക്കും.. ജൂൺ 16 മുതൽ ജൂലൈ 18 വരെ അപേക്ഷകളുടെ ആദ്യ ഘട്ടം നടന്നു. കുടുംബാംഗങ്ങൾ ഉൾപ്പെടെ 8,750 രജിസ്ട്രേഷനുകളാണ് ഉണ്ടായത്.
കാലാവസ്ഥാ ആഘാതങ്ങൾ കൂടുതൽ വഷളാകുമ്പോൾ ടുവാലുക്കാർക്ക് "അന്തസ്സോടെ" സ്ഥിരതാമസമാക്കാൻ മൈഗ്രേഷൻ പ്രോഗ്രാം അനുവദിക്കുമെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. അതേസമയം തുവാലു പ്രധാനമന്ത്രി ഫെലെറ്റി ടിയോ സമുദ്രനിരപ്പ് ഉയരുന്ന രാജ്യങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു പുതിയ അന്താരാഷ്ട്ര ഉടമ്പടിക്ക് ആഹ്വാനം ചെയ്തു.
ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കുമുള്ള മറ്റ് കുടിയേറ്റ പാതകളുമായി ഈ പരിപാടി സംയോജിപ്പിച്ചാൽ, ടുവാലു ജനസംഖ്യയുടെ 4% വരെ ഓരോ വർഷവും കുടിയേറാൻ കഴിയുമെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.