വിദേശവിദ്യാർത്ഥികളുടെ എണ്ണം 9% വർധിപ്പിക്കാന്‍ ഓസ്ട്രേലിയ

2026 ൽ രാജ്യത്തെത്തുന്ന വിദേശവിദ്യാർത്ഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആക്കി ഉയർത്തുവാനാണ് തീരുമാനം
Australia  international students
വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് വരുത്താൻ ഓസ്ട്രേലിയDominic Kurniawan Suryaputra/ Unsplash
Published on

കാൻബെറ : വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് വരുത്താൻ ഓസ്ട്രേലിയ. 2026 ൽ രാജ്യത്തെത്തുന്ന വിദേശവിദ്യാർത്ഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആക്കി ഉയർത്തുവാനാണ് തീരുമാനം, നിലവിലുള്ള പരിധി 2,70,000 ആണ്. തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായിരിക്കും മുന്‍ഗണന നല്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്‍പ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ നീക്കമാണിത്.

Read More: പത്തിലൊരാൾ മില്യണയർ, സമ്പന്നരുടെ എണ്ണത്തിൽ ഓസ്ട്രേലിയ മുന്നില്‍

രാജ്യാന്തര വിദ്യാഭ്യാസം വിദ്യാർഥികൾ, സർവകലാശാലകൾ, രാജ്യത്തിന്റെ താൽപര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് മന്ത്രി ജേസൺ ക്ലെയർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യ, ചൈന എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നാണ് ഓസ്ട്രേലിയയിലെ വിദേശവിദ്യാർത്ഥികൾ ബഹൂരിഭാഗവും എത്തുന്നത്. എന്നാൽ ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറച്ച് മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുകയാണ് ഉദ്ദേശം. പുതിയതായി അനുവദിക്കുന്ന വിദ്യാർഥികളിൽ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ സർവകലാശാലകൾക്കും, ബാക്കി തൊഴിലധിഷ്ഠിത പരിശീലന മേഖലകൾക്കും ആയിരിക്കും.

Read Also: വീടുനിർമ്മാണത്തിന് ഭൂമി; 50 വർഷത്തിൽ 8000 ഹെക്ടർ, മാന്യത

കൂടിയ പ്രവേശനം അനുവദിക്കണമെങ്കിൽ രാജ്യത്തെ വലിയ സർവ്വകലാശാലകൾ വിദേശവിദ്യാർത്ഥികൾക്ക് താമസസൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ വർധിപ്പിക്കണം. കൂടാതെ, തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നവർക്ക് മുൻഗണനയും ഉണ്ട്.

Metro Australia
maustralia.com.au