
സൗത്ത് ഓസ്ട്രേലിയയിലെ താമസക്കാർക്കിടയിലെ പ്രധാന വിനോദങ്ങളിലൊന്നാണ് പാർക്കുകളിലേക്കുള്ള ഹൈക്കിങ്. മഴയാണെങ്കിലും വെയിലോ തണുപ്പോ സീസൺ ഏതാണെങ്കിലും ഈ പാർക്കുകളിലേക്കുള്ള യാത്ര അല്പം സാഹസികമാണ്. എന്നാൽ ഈ തണുപ്പുകാലത്താണ് പോകുന്നതെങ്കിൽ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
Read More: ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സാറ തെൻഡുൽക്കർ
ദക്ഷിണ ഓസ്ട്രേലിയയിലെ പാർക്കുകളിൽ വിന്‍റർ സീസണിൽ പോയാൽ വഴുതികിടക്കുന്ന വഴികളും കനത്ത മഴയിലെ ബുദ്ധിമുട്ടുകളും പിന്നെ പെട്ടന്നു താഴുന്ന താപനിലയുമടക്കം പരിഗണിക്കേണ്ട കാര്യങ്ങള് ഒരുപാടുണ്ട്. എന്നാൽ, ഇതൊക്കെ കേട്ട് യാത്ര മാറ്റി വയ്ക്കേണ്ട ആവശ്യവുമില്ല. കൃത്യമായ മുൻകരുതലുകളെത്ത് പോയാല് മതി. സുരക്ഷിതമായി സൗത്ത് ഓസ്ട്രേലിയയിലെ പാർക്കുകളിൽ എങ്ങനെ ഹൈക്കിങ് നടത്താമെന്ന് നോക്കാം,
തെന്നിക്കിടക്കുന്ന വഴികൾ
നനവുള്ളതും തെന്നുന്നതുമായ വഴിയിലൂടെ നടക്കേണ്ടി വന്നാൽ നടത്തത്തിന്‍റെ വേഗത കഴിവതും കുറയ്ക്കുക. ശ്രദ്ധയോടെ മാത്രം ഓരോ ചുവടും മുന്നോട്ടു വയ്ക്കുക. ആവശ്യമെങ്കിൽ ട്രെക്കിങ് പോൾ ഉപയോഗിക്കുക. തെന്നാതെ മുന്നോട്ട് പോകാൻ ഇത് സഹായിക്കും. വെള്ളം വേഗത്തിൽ ഒലിച്ചു വരുന്ന വഴിയാണെങ്കിൽ അതിനെ കടന്നു പോകാതിരിക്കുക. പകരം മറ്റൊരു വഴി കണ്ടെത്തുകയോ തീർത്തും ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ യാത്ര പിന്നീടത്തേയ്ക്ക് മാറ്റി വയ്ക്കുകയോ ചെയ്യാം.
Read Also: വിദേശവിദ്യാർത്ഥികളുടെ എണ്ണം 9% വർധിപ്പിക്കാന്‍ ഓസ്ട്രേലിയ
കനത്ത മഴ
മഴ സമയത്താണ് പോകുന്നതെങ്കിൽ റെയിൻ കോട്ടും പാന്‍റ്സും എടുക്കുക. നിങ്ങളെ മാത്രമല്ല, നിങ്ങളെ പാക്കേജ് നനയാതിരിക്കാനും ഇത് സഹായിക്കും. കഴിവതും മഴ സമയത്ത് കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാതെ, പതകം സിന്തറ്റിക് വസ്ത്രങ്ങൾ എടുക്കുക. യാത്രയിൽ മഴ കനക്കുകയാണെങ്കിൽ കുറയുന്നതു വരെ സുരക്ഷിതമായ സ്ഥാനത്ത് നിൽക്കുക. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. വെള്ളത്തിന്‍റെ സമീപത്തേയ്ക്ക് അധികം പോകാതിരിക്കുന്നതാണ് നല്ലത്.
ചൂടു നല്കുന്ന വസ്ത്രങ്ങള്‍
ഈ സമയത്തെ യാത്രകളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും വളരെ പ്രധാനമാണ്. ഇതിനായി 'വിക്ക്, ഇൻസുലേറ്റ്, പ്രൊട്ടക്റ്റ് എന്ന രീതി ഉപയോഗിക്കുക.
വിക്ക്: കമ്പിളി അല്ലെങ്കിൽ സിന്തറ്റിക് വസ്ത്രങ്ങൾ കൊണ്ടുള്ള വസ്ത്രം, ഇത് വിയർപ്പ് അകറ്റും.
ഇൻസുലേറ്റ്: ഒരു ഫ്ലീസ് അല്ലെങ്കിൽ പഫ് ജാക്കറ്റ് ശരീരത്തിലെ ചൂട് നിലനിർത്താൻ സഹായിക്കും.
പ്രോജക്റ്റ്: വാട്ടർപ്രൂഫും കാറ്റുകൊള്ളാത്തതുമായ ഏറ്റും പുറത്തിനുട്ട വസ്ത്രം- നിങ്ങളെ കാറ്റിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കും.
കാലാവസ്ഥാ പ്രവചനം
ശൈത്യകാലത്ത് ഹൈക്കിംഗ് നടത്തുമ്പോൾ, എന്ത് സാഹചര്യങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയാൻ എപ്പോഴും കാലാവസ്ഥാ പ്രവചനം പരിശോധിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ പ്രവചനങ്ങൾക്കായി ബ്യൂറോ ഓഫ് മെറ്ററോളജിയുടെ വെബ്‌സൈറ്റ് ഉപയോഗിക്കുക.
പ്ലാൻ പങ്കിടുക
നിങ്ങളുടെ പ്ലാൻ, റൂട്ട്, മടക്കയാത്ര സമയം എന്നിവ വിശ്വസനീയമായ ഒരാളുമായി പങ്കിടുക. തനിയെ പോകുന്നതിനു പകരം കുറഞ്ഞത് ഒരാളെയെങ്കിലും കൂട്ടി ഹൈക്ക് ചെയ്യുക. സ്മാർട്ട് പായ്ക്ക് ചെയ്ത് ഒരു മാപ്പ്/ജിപിഎസ്, ഹെഡ്‌ലാമ്പ്, പ്രഥമശുശ്രൂഷ കിറ്റ്, അധിക ഭക്ഷണം/വെള്ളം എന്നിവ കൊണ്ടുവരിക.
യാത്ര പ്ലാൻ ചെയ്യുമ്പോള് തിരികെ വരുന്ന കാര്യങ്ങളും കൂടി കണക്കാക്കാൻ മറക്കരുത്.
വ്യക്തവും എളുപ്പത്തിൽ പിന്തുടരാവുന്നതുമായ ഒരു ഹൈക്ക് റൂട്ട് തിരഞ്ഞെടുക്കുക, എല്ലായ്പ്പോഴും പാതയിൽ തന്നെ തുടരുക.