മെഡിക്കൽ കമ്പനിക്ക് നേരെ ഇറാന്റെ സൈബർ ആക്രമണം; ഓസ്‌ട്രേലിയൻ ആശുപത്രികളിൽ ജാഗ്രത

നിലവിൽ ചികിത്സാ സേവനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും ഉപകരണങ്ങളുടെ വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകുമോ എന്ന ആശങ്കയിലാണ് അധികൃതർ.
Cyber Crime
സൈബർ കുറ്റകൃത്യംTowfiqu barbhuiya/ Unsplash
Published on

മെൽബൺ: അന്താരാഷ്ട്ര മെഡിക്കൽ സാങ്കേതിക കമ്പനിയായ സ്ട്രൈക്കറിന് നേരെ ഇറാൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പായ 'ഹൻഡാല' (Handala) സൈബർ ആക്രമണം നടത്തി. ഇറാനിലെ മിനാബ് നഗരത്തിലെ സ്കൂളിന് നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായാണ് ഈ നീക്കമെന്ന് ഹാക്കർമാർ അവകാശപ്പെട്ടു. ഓസ്‌ട്രേലിയയിലെ ആശുപത്രികളിൽ ശസ്ത്രക്രിയ ഉപകരണങ്ങളും ഇംപ്ലാന്റുകളും വിതരണം ചെയ്യുന്ന പ്രധാന കമ്പനിയാണ് സ്ട്രൈക്കർ.

നിലവിൽ ചികിത്സാ സേവനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും ഉപകരണങ്ങളുടെ വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകുമോ എന്ന ആശങ്കയിലാണ് അധികൃതർ.

Also Read
പ്രായം നാല് മാസം; 11 ദിവസം കൊണ്ട് നിലം തൊടാതെ 13560 കിമീ പറന്ന് ബി6
Cyber Crime

ഏകദേശം 50 ടെറാബൈറ്റോളം സുപ്രധാന വിവരങ്ങൾ ചോർത്തിയതായും ലക്ഷക്കണക്കിന് സിസ്റ്റങ്ങൾ പ്രവർത്തനരഹിതമാക്കിയതായും ഹാക്കർമാർ അവകാശപ്പെട്ടു. കമ്പനിയുടെ ഇന്റേണൽ മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമിനെയാണ് ആക്രമണം ബാധിച്ചതെന്ന് സ്ട്രൈക്കർ സിഇഒ കെവിൻ ലോബോ സ്ഥിരീകരിച്ചു. രോഗികളുടെ വിവരങ്ങളോ ഉൽപ്പന്നങ്ങളുടെ സുരക്ഷയോ അപകടത്തിലായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ക്ലൗഡ് അധിഷ്ഠിത ഉപകരണ മാനേജ്‌മെന്റ് സിസ്റ്റമായ മൈക്രോസോഫ്റ്റ് ഇന്റ്യൂൺ (Microsoft Intune) വഴിയാണ് ഹാക്കർമാർ സിസ്റ്റങ്ങളിൽ നുഴഞ്ഞുകയറിയതെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ കമ്പനികൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഓസ്‌ട്രേലിയയിലെ ഊർജ്ജ, ബാങ്കിംഗ് മേഖലകളെയും ബാധിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓസ്‌ട്രേലിയ അടുത്തിടെ യുഎഇയിലേക്ക് നിരീക്ഷണ വിമാനങ്ങളും സൈനികരെയും അയക്കാൻ തീരുമാനിച്ചത് ഹാക്കർമാരുടെ പ്രകോപനം വർദ്ധിപ്പിക്കാൻ കാരണമായേക്കാം. അമേരിക്കയുമായി അടുത്ത ബന്ധമുള്ള കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au