18 മാസത്തെ ഇടവേളക്ക് ശേഷം ഓസീസിന് പുതിയ യുഎസ് അംബാസഡർ; ഡേവിഡ് ബ്രാറ്റിന് സെനറ്റ് അംഗീകാരം

വേനൽക്കാല അവധിക്ക് മുമ്പായി വെള്ളിയാഴ്ച വാഷിങ്ടൺ സമയം റിപ്പബ്ലിക്കൻ അംഗങ്ങൾ സെനറ്റിൽ 70-ലേറെ നിയമനങ്ങൾ അംഗീകരിച്ചതിൽ ബ്രാറ്റിന്റെ സ്ഥിരീകരണവും ഉൾപ്പെടുന്നു.
ഓസ്ട്രേലിയയിൽ പുതിയ യുഎസ് അംബാസഡർ: ഡേവിഡ് ബ്രാറ്റ് നിയമനം
ഡേവിഡ് ബ്രാറ്റ് (CNN)
Published on

ഓസ്‌ട്രേലിയയിലെ അടുത്ത യുഎസ് അംബാസഡറായി മുൻ വിർജീനിയ കോൺഗ്രസ് അംഗം ഡേവിഡ് ബ്രാറ്റിനെ യുഎസ് സെനറ്റ് അംഗീകരിച്ചു. 18 മാസത്തോളം ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് ബ്രാറ്റിന്റെ നിയമനം. വേനൽക്കാല അവധിക്ക് മുമ്പായി വെള്ളിയാഴ്ച വാഷിങ്ടൺ സമയം റിപ്പബ്ലിക്കൻ അംഗങ്ങൾ സെനറ്റിൽ 70-ലേറെ നിയമനങ്ങൾ അംഗീകരിച്ചതിൽ ബ്രാറ്റിന്റെ സ്ഥിരീകരണവും ഉൾപ്പെടുന്നു. 61കാരനായ ബ്രാറ്റിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിലാണ് അംബാസഡർ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. 2014ൽ വിർജീനിയയിൽ നിന്ന് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018 വരെ രണ്ട് തവണ സേവനമനുഷ്ഠിച്ചു. പിന്നീട് വിർജീനിയയിലെ ലിബർട്ടി സർവകലാശാലയിൽ ബിസിനസ് റിലേഷൻസ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ അംബാസഡർ കരോളിൻ കെന്നഡി 2024 നവംബറിൽ സ്ഥാനമൊഴിഞ്ഞതോടെ ഓസ്‌ട്രേലിയയിലെ യുഎസ് അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതേസമയം ബ്രാറ്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അമേരിക്ക തിരഞ്ഞെടുക്കുന്ന ഏത് അംബാസഡറുമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Also Read
ഗോൾഡ് കോസ്റ്റ് ലൈറ്റ് റെയിൽ മൂന്നാം ഘട്ടം സർവീസ് ഞായറാഴ്ച ആരംഭിക്കും
ഓസ്ട്രേലിയയിൽ പുതിയ യുഎസ് അംബാസഡർ: ഡേവിഡ് ബ്രാറ്റ് നിയമനം

അമേരിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാര വിഷയങ്ങളിൽ സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്രാറ്റിന്റെ നിയമനം. ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ജൂലൈയിൽ 12.5 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഓസ്‌ട്രേലിയ പരാജയപ്പെട്ടുവെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എന്നാൽ ഈ താരിഫ് ഓസ്‌ട്രേലിയ-യുഎസ് സ്വതന്ത്ര വ്യാപാര കരാറിന് വിരുദ്ധമാണെന്ന് ഓസ്‌ട്രേലിയൻ വ്യാപാര മന്ത്രി ഡോൺ ഫാരൽ പ്രതികരിച്ചിരുന്നു. അതേസമയം, പ്രതിരോധ സഹകരണവും ബ്രാറ്റിന്റെ ദൗത്യത്തിൽ പ്രധാന വിഷയമാകും. ANZUS ഉടമ്പടിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം ഓസ്‌ട്രേലിയയിലെത്തുന്നത്. AUKUS പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് സെക്കൻഡ് ഹാൻഡ് അമേരിക്കൻ വിർജീനിയ ക്ലാസ് ആണവ അന്തർവാഹിനികൾ വാങ്ങാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനത്തിനിടെയാണ് പുതിയ അംബാസഡറുടെ നിയമനം.

അതേസമയം ട്രംപിന്റെ മുൻ ഭരണകാലത്ത് ബ്രാറ്റ് അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ റിപ്പബ്ലിക്കൻ നേതാവായിരുന്നു. 2018ലെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് അബിഗെയിൽ സ്പാൻബർഗറിനോട് പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ കോൺഗ്രസ് കാലാവധി അവസാനിച്ചത്.

Metro Australia
maustralia.com.au