31 വർഷത്തിന് ശേഷം എബിസിയിൽ നിന്ന് വിരമിക്കാനൊരുങ്ങി അലൻ കോഹ്ലർ

74 വയസ്സായതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട സമയമാണിതെന്നും ആറ് കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
31 വർഷത്തിന് ശേഷം എബിസിയിൽ നിന്ന് വിരമിക്കാനൊരുങ്ങി അലൻ കോഹ്ലർ
ഡിസംബർ 16നായിരിക്കും എബിസിയിലെ കോഹ്ലറുടെ അവസാന റിപ്പോർട്ട്.
Published on: 

പ്രമുഖ ഓസ്‌ട്രേലിയൻ സാമ്പത്തിക മാധ്യമപ്രവർത്തകനും അവതാരകനുമായ അലൻ കോഹ്ലർ എബിസിയിൽ നിന്ന് വിരമിക്കുന്നു. ഈ വർഷം അവസാനം വിരമിക്കുന്നതോടെ ദേശീയ ബ്രോഡ്കാസ്റ്ററിലെ 31 വർഷത്തെ സേവനത്തിനാണ് അദ്ദേഹം വിരാമമിടുന്നത്.

Also Read
പലിശവർധനവിന് കാരണം സർക്കാർ ചെലവഴിക്കൽ മാത്രമല്ല; പണപ്പെരുപ്പത്തിൽ ആർബിഎ ഗവർണർ
31 വർഷത്തിന് ശേഷം എബിസിയിൽ നിന്ന് വിരമിക്കാനൊരുങ്ങി അലൻ കോഹ്ലർ

1995ൽ ബിസിനസ് കറസ്‌പോണ്ടന്റായാണ് കോഹ്ലർ എബിസിയിൽ ചേർന്നത്. 2002 മുതൽ ABC 7pm News-ന്റെ പ്രധാന ഫിനാൻസ് അവതാരകനായി പ്രവർത്തിച്ചുവരികയാണ്. “And that’s finance” എന്ന അദ്ദേഹത്തിന്റെ സിഗ്നേച്ചർ വാചകം വർഷങ്ങളായി എബിസി പ്രേക്ഷകർക്ക് സുപരിചിതമാണ്. എബിസിയോടുള്ള തന്റെ സ്നേഹം എപ്പോഴും നിലനിന്നിരുന്നുവെന്നും അവിടെ ചേർന്നതിന് ശേഷം അത് കൂടുതൽ ശക്തമായെന്നും കോഹ്ലർ പറഞ്ഞു. 74 വയസ്സായതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട സമയമാണിതെന്നും ആറ് കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 16നായിരിക്കും എബിസിയിലെ കോഹ്ലറുടെ അവസാന റിപ്പോർട്ട്.

Metro Australia
maustralia.com.au