ഇന്തോനേഷ്യയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു; രണ്ട് ഓസ്‌ട്രേലിയക്കാർ രക്ഷപ്പെട്ടു

ഇന്തോനേഷ്യൻ ജീവനക്കാരനെ കാണാതായി. അഞ്ച് ദിവസത്തിനിടെ അഗ്നിശമന പ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.
ഇന്തോനേഷ്യയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു
(9 News)
Published on: 

ഇന്തോനേഷ്യയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റർ നദിയിൽ തകർന്നുവീണ് രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാർ രക്ഷപ്പെട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്തോനേഷ്യൻ ജീവനക്കാരനെ കാണാതായതായി അധികൃതർ അറിയിച്ചു. ബോർണിയോ ദ്വീപിലെ സൗത്ത് കാളിമന്താൻ പ്രവിശ്യയിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഹെലികോപ്റ്റർ. ഞായറാഴ്ച ബാരിറ്റോ നദിയിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളം നിറച്ച ബക്കറ്റുമായി ഉയരുന്നതിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മൂക്കുകുത്തി വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Also Read
വിമർശകരെ നിശ്ശബ്ദരാക്കാൻ ഭീഷണിയും ഫണ്ട് വെട്ടിക്കുറയ്ക്കലും: ക്വീൻസ്‌ലൻഡ് സർക്കാരിനെതിരെ ആരോപണം
ഇന്തോനേഷ്യയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു

അപകടത്തിൽ രണ്ട് ഓസ്‌ട്രേലിയക്കാർ സുരക്ഷിതരാണെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി വക്താവ് ബെർട്ടൺ പൻജൈതൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ ഇന്തോനേഷ്യൻ ജീവനക്കാരനായി തിരച്ചിൽ തുടരുകയാണ്. വെള്ളം ശേഖരിച്ചശേഷം ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. അഞ്ച് ദിവസത്തിനിടെ ഇന്തോനേഷ്യയിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹെലികോപ്റ്റർ തകരുന്ന രണ്ടാമത്തെ സംഭവമാണിത്. ബുധനാഴ്ച സെൻട്രൽ കാളിമന്താനിൽ അഗ്നിശമന ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ പ്രതിസന്ധികളിലൊന്നാണ് ഇപ്പോൾ ഇന്തോനേഷ്യയിലുള്ളത്. സുമാത്ര, ബോർണിയോ, പപ്പുവ ദ്വീപുകളിലുൾപ്പെടെ വ്യാപകമായ പ്രദേശങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്.