അമേരിക്കയെ ഭീഷണിയായി കാണുന്നത് 42% ഓസ്‌ട്രേലിയക്കാർ; വിശ്വാസത്തിൽ മുന്നിൽ ന്യൂസിലൻഡ്

42 ശതമാനം ഓസ്‌ട്രേലിയക്കാരും അമേരിക്കയെ ഒരു ‘ഭീഷണി’യായാണ് കാണുന്നതെന്ന് ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം യുഗോവ് നട സുഹൃത്ത് രാജ്യമായി കണക്കാക്കിയത്.
അമേരിക്കയെ ഭീഷണിയായി കാണുന്ന ഓസ്‌ട്രേലിയക്കാർ; സർവേ ഫലം പുറത്ത്
Donald Trump and Anthony Albanese (Instagram)
Published on: 

സിഡ്‌നി: ദീർഘകാല സഖ്യകക്ഷിയായ അമേരിക്കയെക്കുറിച്ചുള്ള ഓസ്‌ട്രേലിയക്കാരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകുന്നതായി പുതിയ അഭിപ്രായ സർവേ. 42 ശതമാനം ഓസ്‌ട്രേലിയക്കാരും അമേരിക്കയെ ഒരു ‘ഭീഷണി’യായാണ് കാണുന്നതെന്ന് ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം യുഗോവ് നട സുഹൃത്ത് രാജ്യമായി കണക്കാക്കിയത്. 1,100 വോട്ടർമാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയുടെ ഫലങ്ങൾ വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. സംശയത്തോടെയോ ജാഗ്രതയോടെയോ സമീപിക്കേണ്ട രാജ്യത്തെയാണ് ‘ഭീഷണിയായ രാജ്യം’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയെ ഭീഷണിയായി കാണുന്ന ഓസ്‌ട്രേലിയക്കാർ; സർവേ ഫലം പുറത്ത്
Anthony Albanese, with Indonesian President Prabowo Subianto. (AP)

ന്യൂസിലൻഡിനോടുള്ള ഓസ്‌ട്രേലിയക്കാരുടെ വിശ്വാസം വളരെ ഉയർന്നതാണ്. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം പേരും ന്യൂസിലൻഡിനെ സുഹൃത്ത് രാജ്യമായി കണക്കാക്കി. സുഹൃത്ത് രാജ്യമെന്ന വിഭാഗത്തിൽ ഇന്തോനേഷ്യയ്ക്കും അമേരിക്കയെക്കാൾ 14 ശതമാനം അധിക പിന്തുണ ലഭിച്ചു. മറ്റ് ആഗോള ശക്തികളെക്കുറിച്ചും ഓസ്‌ട്രേലിയക്കാർക്ക് ആശങ്കയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. റഷ്യയെ 42 ശതമാനം പേരും ചൈനയെ 36 ശതമാനം പേരും ഭീഷണിയായാണ് കാണുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ വോട്ടർമാർക്കിടയിലും അമേരിക്കയെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ വ്യത്യാസമുണ്ട്. വൺ നേഷൻ വോട്ടർമാരിൽ മൂന്നിൽ രണ്ടുപേരും അമേരിക്കയെ സുഹൃത്ത് രാജ്യമായി കാണുന്നു. കോയലിഷൻ വോട്ടർമാരിലും സമാനമായ നിലപാടാണ് പൊതുവേ കാണുന്നതെങ്കിലും അവരുടെ പിന്തുണ വൺ നേഷൻ വോട്ടർമാരുടേതിനേക്കാൾ അല്പം കുറവാണ്. ലേബർ പാർട്ടി വോട്ടർമാർക്കിടയിൽ അമേരിക്കയെക്കുറിച്ചുള്ള അഭിപ്രായം ഏറെ വിഭജിക്കപ്പെട്ട നിലയിലാണ്.

ഡൊണാൾഡ് ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏകദേശം രണ്ട് വർഷത്തിനുശേഷമാണ് സർവേ പുറത്തുവന്നിരിക്കുന്നത്. അതിനുശേഷം ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള പരമ്പരാഗത അമേരിക്കൻ സഖ്യകക്ഷികൾക്ക് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര തീരുവകളും പ്രതിരോധ ചെലവ് വർധിപ്പിക്കണമെന്ന സമ്മർദവും നേരിടേണ്ടിവന്നിട്ടുണ്ട്. ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന ആരോപണവും ഓസ്‌ട്രേലിയ നേരിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും കാൻബറയും വാഷിങ്ടണും തമ്മിലുള്ള ബന്ധത്തിൽ തർക്കവിഷയമായിട്ടുണ്ട്.

Also Read
ഡാർവിൻ ആശുപത്രിയിലെ സ്വകാര്യതാ ലംഘനം: കൂടുതൽ രോഗികളുടെ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരണം
അമേരിക്കയെ ഭീഷണിയായി കാണുന്ന ഓസ്‌ട്രേലിയക്കാർ; സർവേ ഫലം പുറത്ത്

ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര-സുരക്ഷാ കാര്യ വിഭാഗം ഡയറക്ടർ എമ്മ ഷോർട്ടിസിന്റെ അഭിപ്രായത്തിൽ, അമേരിക്കയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടും ഓസ്‌ട്രേലിയൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനവും തമ്മിൽ വലിയ അന്തരമുണ്ട്. ആഗോളതലത്തിൽ രാജ്യങ്ങൾ തങ്ങളുടെ ബന്ധങ്ങളും മുൻഗണനകളും പുനഃക്രമീകരിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാരും വിദേശനയത്തിൽ മാറ്റങ്ങൾ പരിഗണിക്കണമെന്നാണ് അവരുടെ നിലപാട്.

അമേരിക്കയോടുള്ള വിശ്വാസം കുറഞ്ഞുവരുന്നതായി സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും എന്നാൽ സർക്കാർ ഒന്നും മാറിയിട്ടില്ലെന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഷോർട്ടിസ് വിമർശിച്ചു.

Metro Australia
maustralia.com.au