സാഹിത്യത്തിനുള്ള നൊബേൽ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

ആധുനിക യൂറോപ്യന്‍ സാഹിത്യ രംഗത്തെ പ്രധാനപ്പെട്ട എഴുത്തുക്കാരനാണ് ലാസ്‌ലോ ക്രാസ്‌നഹോർക.
നൊബേൽ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്
ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്‌നഹോര്‍ക(Supplied)
Published on

സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്‌നഹോര്‍കയ്ക്ക്. ആധുനിക യൂറോപ്യന്‍ സാഹിത്യ രംഗത്തെ പ്രധാനപ്പെട്ട എഴുത്തുക്കാരനാണ്. സ്റ്റോക്ക്‌ഹോമില്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റേതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം.

Also Read
മെൽബൺ വടംവലി മാമാങ്കം നവംബർ 1ന്
നൊബേൽ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

1954-ല്‍ ഹംഗേറിയയിലായിരുന്നു ക്രാസ്‌നഹോര്‍കയ്‌യുടെ ജനനം. മനുഷ്യ മനസിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള വിശകലനങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ ഇതിവൃത്തം. 1985ലാണ് ക്രാസ്‌നഹോര്‍കയ് തന്റെ ആദ്യ നോവല്‍ രചിച്ചത്. സിനിമയിലെ ദൃശ്യങ്ങള്‍പോലെ നീണ്ടുപോകുന്ന വാചകങ്ങളും സങ്കീര്‍ണമായ ഘടനയും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വേറിട്ട് നിര്‍ത്തുന്ന മറ്റൊരു പ്രത്യേകതയാണ്. ലാസ്‌ലോ ക്രാസ്‌നഹോർക 2015ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2002ല്‍ ഇമ്രെ കെര്‍ട്ടെസിന് ശേഷം ഹംഗേറിയില്‍ നിന്നുള്ള ജേതാവാണ് അദ്ദേഹം.

Related Stories

No stories found.
Metro Australia
maustralia.com.au