മെൽബൺ വടംവലി മാമാങ്കം നവംബർ 1ന്

ന്യൂസീലൻഡിൽ നിന്നുള്ള 3 ടീമുകൾ ഉൾപ്പെടെ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ചാംപ്യൻ ടീമുകൾ പങ്കെടുക്കുന്ന മത്സരം പ്രവാസലോകത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന മത്സരവുമായും ചരിത്രമെഴുതുന്നു.
മെൽബൺ വടംവലി മാമാങ്കം നവംബർ 1ന്!
മെൽബൺ വടംവലി മാമാങ്കം നവംബർ 1ന്(Supplied)
Published on

മെൽബൺ വീണ്ടും വടംവലി ആവേശത്തിൽ ചൂടുപിടിക്കുന്നു! ഇനി ദിവസങ്ങൾ മാത്രം ബാക്കി — നവംബർ 1ന് മെൽബണിലെ ഡാണ്ടിനോങ് സെൻറ് ജോൺസ് റീജനൽ കോളജിൽ വച്ച് ഫിഷിങ് ആൻഡ് അഡ്വെഞ്ചർ ക്ലബ് മെൽബൺ (FAAM Club)യും മെൽബൺ കോട്ടയം ബ്രദേഴ്സ് (MKB) ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ഹോംഫിൻ ലോൺസ് വൻഡോർ വേ ഇന്റർനാഷണൽ മെൽബൺ വടംവലി മാമാങ്കം 2025 നടക്കുന്നു. ന്യൂസീലൻഡിൽ നിന്നുള്ള മൂന്ന് ടീമുകൾ ഉൾപ്പെടെ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ചാംപ്യൻ ടീമുകൾ പങ്കെടുക്കുന്ന ഈ വൻ വടംവലി മത്സരം ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ ട്രോഫിയും, പ്രവാസലോകത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന മത്സരവുമായും ചരിത്രമെഴുതുന്നു. കുട്ടികൾക്കായി വിനോദപരിപാടികൾ, നാടൻ ഭക്ഷണശാലകൾ, തെക്കൻ റെവല്യൂഷന്റെ ബാൻഡ്, ഫ്ലാഷ്‌മോബ് ഉൾപ്പെടെ ഒട്ടനവധി കലാപരിപാടികൾ മൂന്നാമതായെത്തുന്ന മെൽബൺ വടംവലിയുടെ ആകർഷണങ്ങളാണ്. മനോജ് മാത്യു വള്ളിത്തോട്ടം (ചെയർമാൻ), ബിജോ മുളയ്ക്കൽ (കൺവീനർ), സിബിൾ മണ്ണാട്ടുപറമ്പിൽ (ഓഫീസ് സെക്രട്ടറി), തൊമ്മി മലയിൽ (ടീം ക്യാപ്റ്റൻ) എന്നിവർ ഉൾപ്പെട്ട സംഘാട സമിതിയോടൊപ്പം ജോജി സി. ബേബി കുന്നുകാലായിൽ, ബെഞ്ചമിൻ മേച്ചേരി, കിരൺ ജോ പതിയിൽ, ജിം ജോസ് ചെറുകര, ഷാജി കൊച്ചുവേലിക്കകം, തമ്പി ചക്കാലയിൽ, ജോൺ പുതിയകുന്നേൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജിജോ ബേബി കാക്കനാട്ട്, മെൽവിൻ സജി കുന്നുംപുറം, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ അടക്കമുള്ള മറ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് മെൽബൺ വടംവലി മാമാങ്കം കെങ്കേമമാക്കാനുള്ള പ്രയത്നത്തത്തിലാണ്.

Related Stories

No stories found.
Metro Australia
maustralia.com.au