ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം നിലനിർത്തി ഓസ്‌ട്രേലിയ; പാകിസ്താനെ വീഴ്ത്തി ഇംഗ്ലണ്ട്

ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ് നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ശ്രീലങ്ക ഏഴാമതും വെസ്റ്റ് ഇൻഡീസ് എട്ടാമതുമാണ് ഉള്ളത്.
cricket
Alessandro Bogliari/ Unsplash
Published on: 

ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്താനെ തോൽപ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്. തോൽവിയോടെ പാകിസ്താൻ പട്ടികയിലെ അവസാന സ്ഥാനത്ത് തുടരുകയാണ്. മത്സരത്തിൽ വിജയിച്ചെങ്കിലും ഒൻപത് ടീമുകളുള്ള പട്ടികയിൽ ആറാം സ്ഥാനം നിലനിർത്താനേ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുള്ളൂ. അതേസമയം, പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയ തങ്ങളുടെ ഒന്നാം സ്ഥാനം ഭദ്രമാക്കി.

ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ് നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ശ്രീലങ്ക ഏഴാമതും വെസ്റ്റ് ഇൻഡീസ് എട്ടാമതുമാണ് ഉള്ളത്. ജൂൺ 9 മുതൽ 13 വരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് യോഗ്യത നേടുക.

Metro Australia
maustralia.com.au