

യുഎസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നാലെ വെള്ളിയാഴ്ച സിറിയയിലെ ഡസൻ കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ സിറിയയിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് അംഗം എന്ന് സംശയിക്കപ്പെടുന്നയാൾ യുഎസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ശേഷം തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയും മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
"ഐസിസ് പോരാളികൾ, അടിസ്ഥാന സൗകര്യങ്ങൾ, ആയുധ സ്ഥലങ്ങൾ" എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഓപ്പറേഷൻ ഹോക്ക്‌ഐ സ്ട്രൈക്ക്” എന്ന പേരിലാണ് സൈനിക നടപടി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സമീപ മാസങ്ങളിൽ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണങ്ങളും കര ഓപ്പറേഷനുകളും നടത്തിയിട്ടുണ്ട്, ഇവയില് പലതും സിറിയയുടെ സുരക്ഷാ സേനയുടെ പങ്കാളിത്തത്തോടയാണ് നടത്തിയതും.