NT ദീർഘകാല ആൽക്കഹോൾ പഠനം: വിലയും വ്യാപാര സമയവും കടുപ്പിക്കണമെന്ന് ശുപാർശ

2015-ലെ ഉയർന്ന നിലയുമായി താരതമ്യം ചെയ്യുമ്പോൾ 2022-ഓടെ മദ്യകാരണമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനത്തിലധികം കുറഞ്ഞു
Learning from Alcohol (Policy) Reforms NT
നോർതേൺ ടെറിട്ടറി ദ്യനയ മാറ്റങ്ങൾPC: Eeshan Garg
Published on

ഡാർവിൻ: നോർതേൺ ടെറിട്ടറിയിൽ മദ്യവുമായി ബന്ധപ്പെട്ട ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ, മദ്യവില ഉയർത്തുകയും ബോട്ടിൽ ഷോപ്പുകളുടെ വ്യാപാര സമയം കൂടുതൽ നിയന്ത്രിക്കുകയും വ്യക്തിഗത മദ്യനിരോധന സംവിധാനങ്ങൾ പരിഷ്കരിക്കുകയും വേണമെന്ന് ഒരു പ്രധാന പഠനം ശുപാർശ ചെയ്തു.

2017–18 കാലയളവിൽ നടപ്പാക്കിയ വലിയ മദ്യനയ മാറ്റങ്ങൾക്ക് പിന്നാലെ ആരംഭിച്ച Learning from Alcohol (Policy) Reforms in the Northern Territory (LEARNT) പദ്ധതിയുടെ പഠന റിപ്പോർട്ട് വ്യാഴാഴ്ച പുറത്തിറങ്ങി.

പ്രധാന കണ്ടെത്തലുകൾ

പഠനത്തിന്റെ ഭാഗമായി NT സർക്കാർ, ലഹരിവിമുക്ത ഗവേഷകർ, ഗോത്രവർഗ ആരോഗ്യ സംഘടനകൾ എന്നിവർ ചേർന്ന് 2017 മുതൽ 2022 വരെ മദ്യവിതരണ നയങ്ങൾ ജനങ്ങളുടെ ആരോഗ്യം, നീതി, സാമൂഹികക്ഷേമം എന്നിവയിൽ ഉണ്ടാക്കിയ സ്വാധീനം വിലയിരുത്തി.

റിപ്പോർട്ടിൽ പറയുന്നതുപോലെ:

  • ബാൻഡ് ഡ്രിങ്കർ രജിസ്റ്റർ (BDR),

  • മിനിമം യൂണിറ്റ് പ്രൈസ് (MUP),

  • പോലീസ് അസിസ്റ്റന്റ് ലിക്വർ ഇൻസ്പെക്ടർമാർ (PALIs)

എന്നിവ നടപ്പിലാക്കിയ ആദ്യ 18 മാസങ്ങളിൽ ആക്രമണ കേസുകളിൽ സ്ഥിരമായ കുറവ് രേഖപ്പെടുത്തി.

Also Read
വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; എയർലൈനിലെ ബാറ്ററി നിയമങ്ങൾ പരിഷ്കരിച്ചു
Learning from Alcohol (Policy) Reforms NT

2015-ലെ ഉയർന്ന നിലയുമായി താരതമ്യം ചെയ്യുമ്പോൾ 2022-ഓടെ മദ്യകാരണമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനത്തിലധികം കുറഞ്ഞു. MUP വന്നതോടെ കാസ്‌ക് വൈൻ വിൽപ്പന പകുതിയായി.

എന്നാൽ, BDR-ൽ ഉൾപ്പെട്ട നിരവധി ആദിവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വംശീയ വിവേചനവും പ്രൊഫൈലിംഗും നേരിടേണ്ടി വന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരി കാലയളവിലും അതിന് ശേഷവും മദ്യ ഉപയോഗം വർധിച്ചതോടെ ആദ്യ നേട്ടങ്ങൾ ഭാഗികമായി നഷ്ടപ്പെട്ടതായും കണ്ടെത്തി.

പ്രധാന ശുപാർശകൾ

  • ബോട്ടിൽ ഷോപ്പുകളുടെ ദിവസങ്ങളും സമയങ്ങളും കൂടുതൽ നിയന്ത്രിക്കുക

  • ഒരാൾക്ക് വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവിന് പരിധി ഏർപ്പെടുത്തുക

  • മിനിമം യൂണിറ്റ് പ്രൈസ് (MUP) വീണ്ടും നടപ്പിലാക്കുക

  • BDR-നെ സാമൂഹ്യ-മാനസിക പിന്തുണാ സേവനങ്ങളുമായി ബന്ധിപ്പിക്കുക

  • PALIs-ന്റെ ചുമതലയും ആയുധധാരണവും പുനഃപരിശോധിക്കുക

അൽക്കഹോൾ നിയന്ത്രണം മാത്രം മതിയാകില്ല; ദീർഘകാലം നിലനിൽക്കുന്ന, രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം മാറാത്ത നയമാണ് NTയ്ക്ക് ആവശ്യമെന്ന്

പഠനത്തിന്റെ മുഖ്യ രചയിതാവായ ഡീക്കിൻ യൂണിവേഴ്സിറ്റി വയലൻസ് പ്രിവൻഷൻ ആൻഡ് ആഡിക്ഷൻ സ്റ്റഡീസ് പ്രൊഫസർ പീറ്റർ മില്ലർ പറഞ്ഞു

LEARNT റിപ്പോർട്ടിലെ ശുപാർശകൾക്ക് നോർത്തേൺ സർക്കാർ ഇതുവരെ നേരിട്ട് മറുപടി നൽകിയിട്ടില്ല. എന്നാൽ ബിഡിആർ സംബന്ധിച്ച പുതിയ അവലോകന റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au