യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു; ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇറാൻ

വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
iran foreign minister
Published on

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലുമായി നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, മേഖലയിലെ അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി ഇറാൻ. പ്രാദേശിക അസ്ഥിരത ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി അറേബ്യ, തുർക്കി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും അടിയന്തര ചർച്ചകൾ നടത്തി.

മേഖലയിലെ പ്രകോപനപരമായ സൈനിക നീക്കങ്ങളിൽ നിന്ന് യു.എസും ഇസ്രയേലും പിന്മാറണമെന്ന് സൗദി വിദേശകാര്യ മന്ത്രിയുമായുള്ള പ്രത്യേക സംഭാഷണത്തിൽ ഇറാൻ ആവശ്യപ്പെട്ടു. തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും പാകിസ്താൻ സൈനിക മേധാവിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിന്മേലുള്ള ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നൽകുമെന്നും അരാഗ്ചി ഓർമ്മിപ്പിച്ചു. മേഖലയിൽ യുദ്ധം ക്ഷണിച്ചുവരുത്തുന്ന എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്നും അതേസമയം തന്നെ നയതന്ത്ര ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.

Metro Australia
maustralia.com.au