കെന്നഡി സെന്ററിന് തന്റെ പേര് നൽകണമെന്ന് ട്രംപ്; ഇല്ലെങ്കിൽ ഫണ്ടിംഗ് നിർത്തുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണിലെ കെന്നഡി സെന്ററിന്റെ പേരുമാറ്റത്തെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്.
കെന്നഡി സെന്ററിന് തന്റെ പേര് നൽകണമെന്ന് ട്രംപ്
Published on

രാജ്യത്തെ പ്രമുഖ കലാസാംസ്കാരിക കേന്ദ്രമായ John F. Kennedy Center for the Performing Arts ന് തന്റെ പേര് നൽകാത്ത പക്ഷം ഫെഡറൽ ഫണ്ടിംഗ് നിർത്തിവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. വാഷിങ്ടണിലെ കെന്നഡി സെന്ററിന്റെ പേരുമാറ്റത്തെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ മുൻ പ്രസിഡന്റായ John F. Kennedy യുടെ സ്മരണയ്ക്കായാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

കെന്നഡി സെന്ററിന് തന്റെ പേര് നൽകണമെന്ന് ട്രംപ്
( Photo: Aaron Schwartz/Getty Images.)

ട്രംപിന്റെ പരാമർശം പുറത്തുവന്നതോടെ രാഷ്ട്രീയ വൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപക ചർച്ചകൾ ആരംഭിച്ചു. കെന്നഡി കുടുംബത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ദേശീയ സ്മാരക സ്ഥാപനത്തിന്റെ പേര് മാറ്റാനുള്ള ആശയം വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അതേസമയം, കെന്നഡി സെന്ററിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ട്രംപിന്റെ പരാമർശം ഗൗരവമായ നിർദേശമായിരുന്നോ അതോ രാഷ്ട്രീയ പ്രസ്താവന മാത്രമായിരുന്നോ എന്നതും വ്യക്തമല്ല. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കലാ-സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ കെന്നഡി സെന്റർ സംഗീതം, നാടകം, നൃത്തം എന്നിവ ഉൾപ്പെടെയുള്ള നിരവധി പരിപാടികൾക്ക് വേദിയാകുന്ന കേന്ദ്രമാണ്.

Metro Australia
maustralia.com.au