ട്രംപിന്റെ തീരുവകൾ അമേരിക്കൻ കുടുംബങ്ങൾക്ക് വരുത്തിയത് 1,000 ഡോളറിന്റെ അധികബാധ്യത: റിപ്പോർട്ട്

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ ഭക്ഷ്യവസ്തുക്കളുടെ വിലയിലും വലിയ വർദ്ധനവുണ്ടായി.
Trump’s Tariffs Cost US Households $1,000 in 2025:
തീരുവകൾ അമേരിക്കൻ കുടുംബങ്ങൾക്ക് വരുത്തിയത് 1,000 ഡോളറിന്റെ അധികബാധ്യത
Published on

കഴിഞ്ഞ വർഷം അമേരിക്കൻ കുടുംബങ്ങൾക്ക് ശരാശരി 1,000 ഡോളറിലധികം അധികച്ചെലവ് വരാൻ പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ കാരണമായതായി റിസർച്ച് ഗ്രൂപ്പായ ടാക്സ് ഫൗണ്ടേഷൻ (Tax Foundation) വെളിപ്പെടുത്തി. 1993-ന് ശേഷമുള്ള ഏറ്റവും വലിയ നികുതി വർദ്ധനവാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു

Also Read
ചൈനീസ് സ്റ്റീലിന് ഓസ്‌ട്രേലിയ താരിഫ് ഏർപ്പെടുത്തുന്നു
Trump’s Tariffs Cost US Households $1,000 in 2025:

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ ഭക്ഷ്യവസ്തുക്കളുടെ വിലയിലും വലിയ വർദ്ധനവുണ്ടായി. കാപ്പിക്ക് 33.6%, ബീഫിന് 19.3%, ഓറഞ്ച് ജ്യൂസിന് 12.4% എന്നിങ്ങനെയാണ് വില ഉയർന്നത്. 2024-ൽ ഏകദേശം 2% ആയിരുന്ന തീരുവ നിരക്ക് 2025-ൽ 10 ശതമാനമായി ഉയർന്നു. ഇത് 1946-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ വൈറ്റ് ഹൗസ് ഈ വാദങ്ങളെ എതിർക്കുന്നുണ്ടെങ്കിലും, പുതിയ നികുതി ഇളവുകളുടെ ഗുണഫലങ്ങൾ ഈ തീരുവകൾ മൂലം ഇല്ലാതാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au