വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ്

വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും യുഎസ് സേന ബന്ദികളാക്കി.
വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ്
Photo of Donald Trump
Published on

വെനസ്വേലയിൽ കടന്നാക്രമണം നടത്തി വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും യുഎസ് സേന ബന്ദികളാക്കി. മഡുറോയെയും ഭാര്യയെയും യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തില് വിശദമാക്കി,

മഡുറോയെ യുഎസ് സൈന്യം പിടികൂടുന്നത് താൻ ഒരു ടെലിവിഷൻ ഷോ പോലെ സൈനിക ജനറൽമാർക്കൊപ്പം കണ്ടിരിക്കുകയായിരുന്നുവെന്നും ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചിരുന്നു.

'യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെനസ്വേലയ്ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെയും വൻതോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവർത്തനം യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് നടത്തിയതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au