
ന്യൂ യോർക്ക്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തിങ്കളാഴ്ച വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് അപൂർവ ഭൂമിദാതുക്കളും പ്രധാന ധാതുക്കളും സംബന്ധിച്ച് അമേരിക്കയും ഓസ്‌ട്രേലിയയും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു.
ആഗോള വിതരണ ശൃംഖലകളിൽ ചൈന നിയന്ത്രണം ശക്തമാക്കുമ്പോൾ, ഓസ്‌ട്രേലിയയുടെ നിർണായക ധാതു മേഖലയ്ക്ക് ശക്തമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
കരാർ അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ അപൂർവ എർത്ത്, മൈനർ ലോഹ സ്രോതസ്സുകളിൽ ഒന്നായ ഓസ്‌ട്രേലിയ, തങ്ങളുടെ ആസൂത്രിത തന്ത്രപരമായ കരുതൽ ശേഖരത്തിന്റെ ഓഹരികൾ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ സഖ്യകക്ഷികൾക്ക് വിൽക്കാൻ വാഗ്ദാനം ചെയ്തു. ചൈന അതിന്റെ പ്രധാന ധാതുക്കളുടെ കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, അമേരിക്ക ഓസ്‌ട്രേലിയയുടെ സമ്പന്നമായ റെയർ എർത്ത് വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് ആൽബനീസ് പറഞ്ഞു. കൂടാതെ, ആൽബനീസ് ട്രംപുമായി ആണവ സബ്‌മറൈൻ കരാറായ AUKUS ഉടമ്പടിയെക്കുറിച്ചും ചർച്ച നടത്തി. കഴിഞ്ഞ 12 മാസത്തിനിടെ നടന്ന, ഓസ്‌ട്രേലിയയുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.