മോസ്കോയിലെ റെസ്റ്റോറന്റിൽ ബോംബ് സ്ഫോടനം; മൂന്ന് പേർ മരിച്ചു, 21 പേർക്ക് പരിക്ക്

കുദ്രിൻസ്കയ സ്ക്വയറിലെ Balzi Rossi റെസ്റ്റോറന്റിലേക്ക് ഒരു സ്ത്രീ സ്ഫോടക വസ്തുവെന്ന് കരുതുന്ന ഉപകരണം കൈവശം വച്ച് പ്രവേശിക്കാൻ ശ്രമിച്ചതായി റഷ്യൻ നാഷണൽ ആന്റി-ടെററിസം കമ്മിറ്റി അറിയിച്ചു.
മോസ്കോ റെസ്റ്റോറന്റിൽ ബോംബ് സ്ഫോടനം; 3 മരണം, 21 പേർക്ക് പരിക്ക്
(Natalia (Kolesnikova/Anadolu/Getty via CNN)
Published on

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ റെസ്റ്റോറന്റിൽ സ്വകാര്യ പരിപാടിക്കിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. ബോംബ് കൈവശം വച്ചിരുന്നെന്ന് സംശയിക്കുന്ന സ്ത്രീയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ RIA Novosti റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. കുദ്രിൻസ്കയ സ്ക്വയറിലെ Balzi Rossi റെസ്റ്റോറന്റിലേക്ക് ഒരു സ്ത്രീ സ്ഫോടക വസ്തുവെന്ന് കരുതുന്ന ഉപകരണം കൈവശം വച്ച് പ്രവേശിക്കാൻ ശ്രമിച്ചതായി റഷ്യൻ നാഷണൽ ആന്റി-ടെററിസം കമ്മിറ്റി അറിയിച്ചു. എന്നാൽ പ്രവേശന കവാടത്തിൽ വച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ത്രീയെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും ഒരു ഉപഭോക്താവുമാണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു സ്ത്രീ മനഃപൂർവം പൊട്ടിച്ചതാണോ എന്നത് വ്യക്തമല്ല. സ്ത്രീയുടെ വ്യക്തിത്വവും സംഭവത്തിന് പിന്നിലെ ഉദ്ദേശ്യവും അധികൃതർ പുറത്തുവിട്ടിട്ടില്ല. റെസ്റ്റോറന്റിന്റെ ഔട്ട്‌ഡോർ ടെറസിൽ നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരായിരുന്നു സ്ഫോടനത്തിന്റെ ലക്ഷ്യമെന്നാണ് റഷ്യൻ ബിസിനസ് ദിനപത്രമായ Kommersant റിപ്പോർട്ട് ചെയ്തത്. സമ്മാനമാണെന്ന് പറഞ്ഞ് ഒരു പെട്ടിയുമായി എത്തിയ കൊറിയർ ജീവനക്കാരിയെ സുരക്ഷാ ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്ഫോടക വസ്തുവിന്റെ ഉള്ളടക്കം സ്ത്രീക്ക് അറിയില്ലായിരുന്നിരിക്കാമെന്നും ബോംബ് റിമോട്ട് സംവിധാനത്തിലൂടെ പൊട്ടിച്ചതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

സ്ഫോടനത്തിന്റെ ശക്തി ഏകദേശം ഒരു കിലോഗ്രാം TNT-ക്ക് തുല്യമായിരുന്നെന്നും കൂടുതൽ നാശനഷ്ടം ഉണ്ടാക്കുന്നതിനായി ലോഹ പന്തുകൾ ഉൾപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8.10ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തെ തുടർന്ന് പൊലീസ്, അടിയന്തര രക്ഷാപ്രവർത്തകർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. മോസ്കോയിലെ പ്രശസ്തമായ "Seven Sisters" സ്റ്റാലിനിസ്റ്റ് കെട്ടിടസമുച്ചയത്തിലെ ഒരു ടവറിന്റെ താഴെയാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. സ്ഫോടന സമയത്ത് സ്വകാര്യ വിരുന്നിനായി റെസ്റ്റോറന്റ് പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആക്രമണത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. സ്ഫോടനത്തിന് പിന്നാലെ റെസ്റ്റോറന്റ് ജീവനക്കാർ സുരക്ഷിതരാണെന്ന് ഷെഫ് കാർമൈൻ അൽഫിയേരി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റെസ്റ്റോറന്റിനും അടുക്കളയ്ക്കും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രവേശന കവാടത്തിന് സമീപമാണ് പ്രശ്നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Metro Australia
maustralia.com.au