ദക്ഷിണ ഓസ്ട്രേലിയയിൽ തൊഴിൽ ക്ഷാമം , വിവിധ മേഖലകളിൽ ബ്രിട്ടീഷ് തൊഴിലാളികളെ തേടി ക്യാമ്പെയ്ൻ

ബ്രിട്ടനിലെ പ്രൊഫഷണലുകളെ ദക്ഷിണ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
outh Australia Seeks UK Worker
ബ്രിട്ടീഷ് തൊഴിലാളികളെ തേടി ദക്ഷിണ ഓസ്ട്രേലിയAustin Distel/ Unsplash
Published on

അഡലെയ്ഡ്: വലിയ തോതിൽ തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്ന ദക്ഷിണ ഓസ്ട്രേലിയയിൽ ബ്രിട്ടീഷ് തൊഴിലാളികളെ തേടി റിക്രൂട്ട്മെന്റ് ക്യാമ്പെയ്ൻ നടത്തുന്നു. ബ്രിട്ടനിലെ നൂറുകണക്കിന് പ്രൊഫഷണലുകളെ ദക്ഷിണ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച് വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ വലിയൊരു റിക്രൂട്ട്മെന്റ് കാമ്പെയ്ൻ ആരംഭിച്ചത്.

ആരോഗ്യരംഗം, വിദ്യാഭ്യാസം, നിർമാണം, എഞ്ചിനീയറിംഗ്, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. ‘Move to South Australia UK Roadshow’ എന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായി യോഗ്യതയുള്ള തൊഴിലാളികൾക്ക് ദക്ഷിണ ഓസ്ട്രേലിയയിലെ ജോലി അവസരങ്ങളും ജീവിത നിലവാരവും നേരിട്ട് അറിയാനുള്ള അവസരം ഒരുക്കുന്ന റോഡ് ഷോ ആണിത് ഈ സെഷനുകൾ ഒക്ടോബറിൽ ബർമിങ്ഹാം, ലണ്ടൻ, വെയിൽസിലെ ന്യൂപോർട്ട്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നടക്കും.

Also Read
ഹ്രസ്വകാല കോഴ്സുകൾക്കുള്ള ഓസ്‌ട്രേലിയ സ്റ്റുഡന്‍റ് വിസ ഫീസ് കുറയ്ക്കാൻ ആവശ്യം
outh Australia Seeks UK Worker

റോഡ്‌ഷോയ്ക്ക് നേതൃത്വം നൽകുന്നത് ദക്ഷിണ ഓസ്ട്രേലിയൻ സ്റ്റേറ്റ് ഡെവലപ്മെന്റ് വകുപ്പിലെ സ്കിൽഡ് ആൻഡ് ബിസിനസ് മൈഗ്രേഷൻ വിഭാഗമാണ്.

പരിപാടിയിൽ തൊഴിൽ ദാതാക്കളെയും സർക്കാർ പ്രതിനിധികളെയും നേരിൽ കാണാനും കുടിയേറ്റ പ്രക്രിയയെക്കുറിച്ച് വിശദമായ മാർഗ്ഗനിർദേശങ്ങൾ നേടാനും അവസരം ലഭിക്കും.

ദക്ഷിണ ഓസ്ട്രേലിയയിലെ ആരോഗ്യ, വിദ്യാഭ്യാസം, പോലീസ്, നിർമാണം, എഞ്ചിനീയറിംഗ് തുടങ്ങി പല മേഖലയിലും ഒഴിവുകൾ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മെഡിറ്ററേനിയൻ കാലാവസ്ഥ, കുറഞ്ഞ ജീവച്ചെലവ്, സൗഹൃദപരമായ സമൂഹം എന്നിവയാണ് ബ്രിട്ടീഷ് തൊഴിലാളികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങൾ.

Related Stories

No stories found.
Metro Australia
maustralia.com.au