
സിഡ്നി: ഓസ്‌ട്രേലിയയിലെ വിദ്യാർത്ഥി വീസ അപേക്ഷാ ഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനകൾ. ഓസ്ട്രേലിയയുടെ സ്റ്റുഡന്‍റ് വിസാ ഫീസ് നിരക്കായ 2000 ഡോളറിൽ കുറവ് വരുത്തണമെന്നാണ് ഫെഡറൽ ഗവൺമെൻറിനോട് ആവശ്യപ്പെട്ടിരിക്കുവന്നത്. ഹ്രസ്വകാല പഠന പരിപാടികളിലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വൈവിധ്യത്തിലും ഈ ഫീസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. തിരികെ ലഭിക്കാത്ത, അഥവാ നോൺ റീണ്ടണ്ടബിളാണ് ഈ തുക.
2025 ജൂലൈയിൽ സർക്കാർ വിദ്യാർത്ഥി വിസ ഫീസ് $2,000 ആയി ഉയർത്തിയിരുന്നു. മുൻ വർഷം $710ൽ നിന്ന് $1,600 ആയി 125% വർധിപ്പിച്ചതിന് ശേഷമായിരുന്നു ഇത്. ഓസ്‌ട്രേലിയയിലെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ (IEAA), ഇംഗ്ലീഷ് ഓസ്‌ട്രേലിയ, ഇൻഡിപെൻഡന്റ് ടെർഷറിയി എഡ്യൂക്കേഷൻ കൗൺസിൽ ഓസ്‌ട്രേലിയ (ITECA) എന്നീ സംഘടനകൾ ഓസ്‌ട്രേലിയയ്ക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന വിദ്യാർത്ഥി വിസ ചാർജുകളാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമന്ത്രി, ട്രഷറർ, ധനമന്ത്രി, ആറംഗ അന്താരാഷ്ട്ര വിദ്യാഭ്യാസ കൗൺസിൽ എന്നിവർക്ക് അയച്ച കത്തിൽ, ഈ സംഘടനകൾ 52 ആഴ്ചയിൽ താഴെ ദൈർഘ്യമുള്ള സ്വതന്ത്ര ELICOS പരിപാടികൾ,
52 ആഴ്ചയിൽ താഴെ ദൈർഘ്യമുള്ള നോൺ-അവാർഡ് കോഴ്സുകൾ എന്നിവയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് 50% ഫീസ് കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വിദ്യാർത്ഥികൾ സാധാരണയായി ബഹുവർഷ യോഗ്യതാ പരിപാടികളേക്കാൾ ഹ്രസ്വകാല പഠന അനുഭവമാണ് തേടുന്നത്. ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം നീണ്ടുനിൽക്കുന്ന ഒരു കോഴ്സിന് 2,000 ഡോളറിന്റെ പൂർണ തിരികെ ലഭിക്കാത്ത ഫീസ് അടയ്ക്കേണ്ടിവരുന്നത് അനീതിയാണ്, പ്രത്യേകിച്ച് ദീർഘകാല സർട്ടിഫിക്കറ്റ് നല്കുന്ന കോഴ്സുകളുമായി പരിപാടികളുമായി താരതമ്യം ചെയ്യുമ്പോളെന്നും കത്തിൽ പറയുന്നു.