

റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം ആരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ, സംഘർഷം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഈ യുദ്ധം. ലോകം ഒരു ആണവ യുദ്ധത്തിന്റെ വക്കിലാണെന്ന് പലരും ഭയപ്പെട്ടിരുന്ന സാഹചര്യത്തിലാണ് പോരാട്ടം അവസാനിക്കുമെന്ന സൂചനകൾ വരുന്നത്.
‘‘ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്. ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്ന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല’’– പുട്ടിൻ പറഞ്ഞു.