കിം ജോങ് ഉന്നിന് പിന്‍ഗാമി 13കാരിയായ മകള്‍ കിം ജൂ ആയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമായി മകൾ കിം ജൂ ആയ് ഉണ്ടായിരുന്നത്, ഇതിൻ്റെ പശ്ചാത്തലത്തിലാണെന്നാണ് അഭ്യൂഹങ്ങൾ പറയുന്നത്.
കിം ജോങ് ഉന്നിന് പിന്‍ഗാമി 13കാരിയായ മകള്‍ കിം ജൂ
2022 നവംബറിലാണ് കിം ജോ ആയ് ആദ്യമായി പൊതുവേദിയിൽ എത്തിയത്.
Published on

സോൾ: ഉത്തര കൊറിയൻ ഭരണാധിക്കാരി കിം ജോങ് ഉൻ മകൾ കിം ജൂ ആയ്‌യെ പിൻഗാമിയായി പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണൽ ഇൻ്റലിജൻസ് സർവീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമായി മകൾ കിം ജൂ ആയ് ഉണ്ടായിരുന്നത്, ഇതിൻ്റെ പശ്ചാത്തലത്തിലാണെന്നാണ് അഭ്യൂഹങ്ങൾ പറയുന്നത്. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലാണ് കിം ജൂ ആയ് എന്നാണ് റിപ്പോർട്ട്. 2022 നവംബറിലാണ് കിം ജോ ആയ് ആദ്യമായി പൊതുവേദിയിൽ എത്തിയത്. ദീർഘദൂര മിസൈൽ പരിക്ഷണ വേദിയിലായിരുന്നു കിം ജോ ആയ് പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ആയുധ വിക്ഷേപണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ തുടങ്ങിയ പരിപാടികളിൽ കിം ജോ ആയ് സാന്നിധ്യം അറിയിച്ചുരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങിൽ നടന്ന ചൈനീസ് ഉച്ചകോടിയിലും കിം ജോ ആയ് പങ്കെടുത്തിരുന്നു.

Also Read
ഓസ്ട്രേലിയൻ സ്കീയർ കൂപ്പർ വുഡ്സ് ഒളിമ്പിക് സ്വർണ്ണം നേടി
കിം ജോങ് ഉന്നിന് പിന്‍ഗാമി 13കാരിയായ മകള്‍ കിം ജൂ

സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ആയ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിനെപ്പോലെയാണ് അവർക്ക് ഔദ്യോഗിക പരിപാടികളിൽ പരിഗണന ലഭിക്കുന്നത്. കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ സമൂഹത്തിൽ ഒരു പെൺകുട്ടി പിൻഗാമിയാകുന്നത് നിരീക്ഷകർ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന് ഒരു മകൻ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജൂ ആയ്‌യെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.

Related Stories

No stories found.
Metro Australia
maustralia.com.au