കാലാവസ്ഥാ പ്രതിസന്ധി: ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്ത് ആൽബനീസ്

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഓസ്‌ട്രേലിയ നേരിട്ട കാട്ടുതീയും പ്രളയങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന് നേരിട്ട് അനുഭവപ്പെട്ടതിന്റെ തെളിവാണെന്ന് ആൽബനീസ് പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധി: ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്ത് ആൽബനീസ്
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വാരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Published on

ന്യൂയോർക്ക്: ആഗോളതാപനത്തിന്റെ അപകടവും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഓസ്‌ട്രേലിയ തിരിച്ചറിയുന്നുണ്ടെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വാരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഓസ്‌ട്രേലിയ നേരിട്ട കാട്ടുതീയും പ്രളയങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന് നേരിട്ട് അനുഭവപ്പെട്ടതിന്റെ തെളിവാണെന്ന് ആൽബനീസ് പറഞ്ഞു. പ്രതിസന്ധിയെ നേരിടുന്നതിൽ ജനങ്ങൾ കാണിച്ച ധൈര്യത്തിന് സമാനമായ ശക്തമായ നടപടിയാണ് രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read
സിഡ്‌നിയിൽ 11കാരന് വെടിയേറ്റ സംഭവം; മൂന്ന് 18കാരൻമാർ അറസ്റ്റിൽ
കാലാവസ്ഥാ പ്രതിസന്ധി: ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്ത് ആൽബനീസ്

നിഷ്‌ക്രിയതയുടെ ചെലവ് ഒഴിവാക്കാനാകില്ലെന്നും പ്രശ്നത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും ആൽബനീസ് വ്യക്തമാക്കി. 2035ഓടെ 2005ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഹരിതഗൃഹ വാതക പുറന്തള്ളൽ 62 മുതൽ 70 ശതമാനം വരെ കുറയ്ക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. പുനരുപയോഗ ഊർജവും ഗ്യാസും ഉൾപ്പെടുന്ന ഊർജ മിശ്രിതത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഗാർഹിക ബാറ്ററി സ്ഥാപിക്കൽ വേഗത്തിലായതായും ആഴ്ചയിൽ ഏകദേശം 10,000 ബാറ്ററികൾ സ്ഥാപിക്കുന്നുണ്ടെന്നും ആൽബനീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം ബാറ്ററികൾ സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന പസഫിക് രാജ്യങ്ങൾക്ക് ഓസ്‌ട്രേലിയ നൽകുന്ന പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി. പസഫിക് റെസിലിയൻസ് ഫസിലിറ്റിയിലേക്ക് 100 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ നൽകുന്നതുൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വാനുവാട്ടുവിലും ഫിജിയിലും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ക്ലാസ് മുറികളും കിരിബാത്തിയിലെ വിദൂര ദ്വീപിൽ ശുദ്ധമായ ഊർജവും ജലസൗകര്യവും ഒരുക്കുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

Metro Australia
maustralia.com.au