ആർട്ടെമിസ് 2: റോക്കറ്റ് അറ്റകുറ്റപ്പണികൾക്കായി വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി

ഇന്ധന ടാങ്കുകളിലെ മർദം നിയന്ത്രിക്കാനുപയോഗിക്കുന്ന ഹീലിയം പ്രവാഹ സംവിധാനത്തിലെ പ്രശ്നം പരിഹരിക്കാനാണ് റോക്കറ്റ് മാറ്റിയത്.
ആർട്ടെമിസ് 2 : റോക്കറ്റിനെ വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി
വിജയകരമായ രണ്ടാം റിഹേഴ്സലിന് ശേഷമാണ് പുതിയ പ്രശ്നം കണ്ടെത്തിയത്. (NASA)
Published on

വാഷിങ്ടൺ: ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് 2 ദൗത്യത്തിനുള്ള എസ്എൽഎസ് റോക്കറ്റിനെ ലോഞ്ച് പാഡിൽ നിന്ന് വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി. പത്തര മണിക്കൂറെടുത്താണ് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിൽ നിന്ന് റോക്കറ്റിനെ തിരികെ കൊണ്ടുപോയത്. ഇന്ധന ടാങ്കുകളിലെ മർദം നിയന്ത്രിക്കാനുപയോഗിക്കുന്ന ഹീലിയം പ്രവാഹ സംവിധാനത്തിലെ പ്രശ്നം പരിഹരിക്കാനാണ് റോക്കറ്റ് മാറ്റിയത്. കഴിഞ്ഞ ജനുവരി 17നാണ് എസ്എൽഎസ് റോക്കറ്റിനെ ലോഞ്ച് പാഡിലെത്തിച്ചത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന രണ്ട് വെറ്റ് ഡ്രെസ് റിഹേഴ്സലുകൾ അതിന് ശേഷം നടന്നു. വിജയകരമായ രണ്ടാം റിഹേഴ്സലിന് ശേഷമാണ് പുതിയ പ്രശ്നം കണ്ടെത്തിയത്. ഇതേ തുടർന്ന് മാർച്ചിൽ നടത്താനുദ്ദേശിച്ച വിക്ഷേപണം മാറ്റി ഏപ്രിലിൽ ദൗത്യം നടത്താനാണ് നാസ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au