ഒരു യുഗത്തിന് വിരാമം; അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിച്ച് ലയണൽ മെസ്സി

പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ചത്
 ലയണൽ മെസ്സി
ലയണൽ മെസ്സി
Published on

ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരം ലയണൽ മെസ്സി അർജന്റീന ദേശീയ ഫുട്ബോൾ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ചത്. തന്നെ സംബന്ധിച്ച് കഠിനമായ തീരുമാനമാണെങ്കിലും അടുത്ത തലമുറയിലെ പ്രതിഭകൾക്ക് വഴിമാറിക്കൊടുക്കാൻ സമയമായെന്ന് താരം വൈകാരികമായി കുറിച്ചു.

2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച മെസ്സി, രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും (207 മത്സരങ്ങൾ) കൂടുതൽ ഗോളുകൾ നേടിയ താരവുമാണ് (125 ഗോളുകൾ). എട്ട് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഈ മുപ്പത്തൊൻപതുകാരൻ 2008 ഒളിമ്പിക്സ് സ്വർണ്ണം, 2021, 2024 കോപ അമേരിക്ക കിരീടങ്ങൾ എന്നിവയും അർജന്റീനയ്ക്ക് നേടിക്കൊടുത്തു. പിതാവിന്റെ വിയോഗം കരിയറിലെ അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിക്കാൻ കാരണമായെന്നും, രാജ്യത്തിനായി കളിക്കാനായതിൽ അഭിമാനമുണ്ടെന്നും മെസ്സി വ്യക്തമാക്കി.

Metro Australia
maustralia.com.au